Saturday, September 28, 2013

സുന്ദരിയാണെന്ന്‌ വിശ്വസിക്കാന്‍ നഗ്നതാ പോസ്‌റ്റ്!

 സുന്ദരിയാണെന്ന്‌ വിശ്വസിക്കാന്‍ നഗ്നതാ പോസ്‌റ്റ്!

mangalam malayalam online newspaper
സുന്ദരിയാണോ എന്ന്‌ സംശയം തോന്നിയാല്‍ പിന്നെന്തു ജീവിതം. സംശയം മാറ്റി സുന്ദരിയാണെന്ന്‌ തെളിയിച്ചാലേ പിന്നൊരു സുഖമുളളൂ. ബ്രിട്ടീഷുകാരിയായ ഡിനൈസ്‌ ജോളിക്ക്‌ ഇത്തരത്തിലൊരു കടുംകൈ ചെയ്യാന്‍ പ്രേരണയായത്‌ ഇത്തരത്തിലുളള മാനസികാവസ്‌ഥയാണ്‌.
മുപ്പത്തിനാലുകാരിയായ ജോളിക്ക്‌ 141 കിലോ ഭാരമുണ്ട്‌. ചിത്രകാരിയും പൊതുപ്രവര്‍ത്തകയുമായ ജോളിക്ക്‌ താന്‍ സുന്ദരിയാണോ എന്ന സംശയം കലശലായപ്പോള്‍ ചെയ്‌തത്‌ ഇങ്ങനെ; ഏകദേശം പൂര്‍ണമായും നഗ്നയായ ശേഷം സ്വയം ഫോട്ടോയെടുത്തു. അവ ഓണ്‍ലൈനില്‍ പോസ്‌റ്റു ചെയ്‌ത് പരസ്യപ്പെടുത്തുകയും ചെയ്‌തു!
'ബി ബ്യൂട്ടിഫുള്‍' എന്നാണ്‌ ജോളി തന്റെ പദ്ധതിക്ക്‌ പേരിട്ടത്‌. ദിവസവും രണ്ട്‌ മണിക്കൂര്‍ വീതം ഒരു മാസക്കാലം സ്വന്തം ശരീരത്തിന്റെ ഭംഗി പകര്‍ത്തി. മിക്ക ഷോട്ടിലും 'ബി ബ്യൂട്ടിഫുള്‍' എന്ന്‌ ശരീരത്തില്‍ എഴുതിയിട്ടുമുണ്ടായിരുന്നു. ആദ്യ പോസ്‌റ്റിടാന്‍ താന്‍ കുറച്ച്‌ മടിച്ചിരുന്നു. എന്നാല്‍, ചിത്രങ്ങള്‍ കാണെക്കാണെ താന്‍ സുന്ദരിയാണെന്ന്‌ സ്വയം ബോധ്യപ്പെട്ടുവെന്നും ജോളി പറയുന്നു.
പരിമിതമായ സാഹചര്യത്തില്‍ വളര്‍ന്ന തനിക്ക്‌ ലജ്‌ജയും അപകര്‍ഷതാബോധവുമുണ്ടായിരുന്നുവെന്ന്‌ ജോളി പറയുന്നു. എന്നാല്‍, ബി ബ്യൂട്ടിഫുള്‍' പദ്ധതി തന്റെ ജീവിതമാകെ മാറ്റിമറിച്ചുവെന്നും താന്‍ സുന്ദരിതന്നെയെന്ന്‌ ബോധ്യമായതായും അവര്‍ പറയുന്നു.

No comments:

Post a Comment