Monday, September 30, 2013

മദ്യപാനം ചോദ്യം ചെയ്‌ത ചെറുമകന്റെ കൈതല്ലിയൊടിച്ചു: അപ്പൂപ്പന്‍ ഒളിവില്‍

mangalam malayalam online newspaper

മദ്യപാനം ചോദ്യം ചെയ്‌ത ചെറുമകന്റെ കൈതല്ലിയൊടിച്ചു: അപ്പൂപ്പന്‍ ഒളിവില്‍

mangalam malayalam online newspaper
പാലോട്‌: സുഹൃത്തുക്കളോടൊപ്പം വീട്ടിനുള്ളിലിരുന്ന്‌ മദ്യപിച്ച്‌ ബഹളം വച്ചത്‌ ചോദ്യം ചെയ്‌ത പതിനാലുകാരനെ അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ്‌ വലതുകൈ അടിച്ചൊടിച്ചു. ഇടിഞ്ഞാര്‍ മൈലാടുംകുന്ന്‌ കോളനി വിട്ടിക്കാവ്‌ തടത്തരികത്തുവീട്ടില്‍ സന്ദീപി(14)നെയാണ്‌ മര്‍ദ്ദിച്ചവശനാക്കി കൈ അടിച്ചൊടിച്ചത്‌. ശനിയാഴ്‌ച ഉച്ചയോടെ ഇടിഞ്ഞാറിലെ കയറ്റിറക്കു തൊഴിലാളിയായ അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ്‌ രാജേന്ദ്രന്‍ സുഹൃത്തുക്കളേയും കൂട്ടി വീട്ടിലെത്തി മദ്യപിച്ച്‌ ബഹളംവച്ചു.
ഇതുകണ്ട്‌ സഹികെട്ട സന്ദീപ്‌ ചോദ്യം ചെയ്യുകയും മദ്യപാനം തടയാന്‍ ശ്രമിക്കുകയും ചെയ്‌തു. മദ്യ ലഹരിയിലായിരുന്ന രാജേന്ദ്രന്‍ വയറ്റില്‍ ചവിട്ടി തള്ളിയിട്ടശേഷം തടിക്കഷണം കൊണ്ട്‌ ശരീരമാസകലം അടിച്ചു. ഇതിനിടെ അടിയേറ്റ്‌ വലതുകൈയും ഒടിഞ്ഞു. സന്ദീപിന്റെ നിലവിളികെട്ട്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ അടിയില്‍ നിന്നും രക്ഷപ്പെടുത്തി പാലോട്‌ ഗവ.ആശുപത്രിലെത്തിച്ചത്‌. അവിടെ നിന്നും നെടുമങ്ങാട്‌ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇടിഞ്ഞാര്‍ കാണി എച്ച്‌.എസില്‍ ആറാം ക്ലാസുവരെ പഠിച്ച സന്ദീപിന്‌ തുടര്‍ന്ന്‌ പഠിക്കാന്‍ കഴിയാതെ പഠനം നിര്‍ത്തി.
പിതാവ്‌ നേരത്തെ ഉപേക്ഷിച്ചു പോയി. മാതാവ്‌ മിനി കൊട്ടാരക്കരയിലാണ്‌ ജോലി ചെയ്യുന്നത്‌. അമ്മൂമ്മയായ വസന്തയോടൊപ്പമാണ്‌ സന്ദീപ്‌ താമസിച്ചു വരുന്നത്‌. രാജേന്ദ്രന്‍ നേരത്തെ നിരവധി പ്രാവശ്യം മദ്യപിച്ചെത്തി സന്ദീപിനെ ഭീകരമായി മര്‍ദ്ദിക്കുകയും ചട്ടുകം ചൂടാക്കി ദേഹത്ത്‌ പൊള്ളിച്ചതായും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്‌ പാലോട്‌ പോലീസ്‌ കേസെടുത്ത്‌ എസ്‌.ഐ ഷിബുവിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താനായില്ല. ഇയാള്‍ ഒളിവിലാണ്‌.
-  

No comments:

Post a Comment