Sunday, September 29, 2013

പീഡനം സഹിക്കാനാവാതെ ഭാര്യ ഭര്‍ത്താവിന്റെ കഴുത്തരിഞ്ഞു!

ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിരന്തര പീഡനത്തില്‍ മനസ്സുമടുത്ത ഭാര്യ ഭര്‍ത്താവിന്റെ കഴുത്തരിഞ്ഞ ശേഷം ചോരവാര്‍ന്നൊലിക്കുന്ന കത്തിയുമായി പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. പ്രവീണ എന്ന 23 കാരിയാണ്‌ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ വെട്ടിക്കൊന്നത്‌.പരിമണന്‍ (28) ആണ്‌ കൊല്ലപ്പെട്ടത്‌. ഓട്ടോ ഡ്രൈവറായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്‌. ഇയാളുടെ രണ്ടാം ഭാര്യയാണ്‌ പ്രവീണ. മുത്തുമാരിയെന്ന ആദ്യ ഭാര്യയുമായുളള ബന്ധം നിലനില്‍ക്കെയാണ്‌ ഇയാള്‍ പ്രവീണയെയും വിവാഹം കഴിച്ചത്‌. മദ്യപിച്ച്‌ വീട്ടിലെത്തുന്ന ഇയാള്‍ സ്‌ഥിരമായി രണ്ട്‌ ഭാര്യമാരെയും ക്രൂരമര്‍ദനത്തിനിരയാക്കുമായിരുന്നു.പീഡനം സഹിക്കാനാവാതെ രണ്ടു ഭാര്യമാരും സ്വന്തം വീടുകളിലേക്ക്‌ പോയിരുന്നു. എന്നാല്‍, വെളളിയാഴ്‌ച രാത്രി പ്രവീണയുടെ വീട്ടിലെത്തിയ പരിമണന്‍ ബഹളമുണ്ടാക്കി. മദ്യപിക്കാന്‍ പണവും ആവശ്യപ്പെട്ടു. മടങ്ങിപ്പോകാന്‍ പ്രവീണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ബഹളം തുടര്‍ന്നു. കോപത്താല്‍ നിയന്ത്രണം നഷ്‌ടപ്പെട്ട പ്രവീണ ഭര്‍ത്താവിന്റെ മുഖത്ത്‌ മുളകുപൊടിയെറിഞ്ഞു. നീറ്റല്‍ സഹിക്കാനാവാതെ നിലത്തു വീണ മണിവര്‍ണന്റെ തല വെട്ടുകത്തിയുപയോഗിച്ച്‌ വെട്ടിമാറ്റുകയും ചെയ്‌തു.കൃത്യം നടന്ന ശേഷം രക്‌തമൊലിക്കുന്ന ആയുധവുമായി പ്രവീണ പോലീസ്‌ സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.- 

No comments:

Post a Comment