Sunday, September 29, 2013

കൂട്ടുകാരിയുമായുള്ള വഴക്കോ വീട്ടുകാരുടെ സമ്മര്‍ദമോ? ലണ്ടനിലെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു


കൂട്ടുകാരിയുമായുള്ള വഴക്കോ വീട്ടുകാരുടെ സമ്മര്‍ദമോ? ലണ്ടനിലെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

 
  ലണ്ടന്‍: ലണ്ടിനിലെ പ്രശസ്തമായ കിംഗ്സ് കോളജില്‍ മെഡിസിന്‍ പഠിച്ചിരുന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിനു പിന്നില്‍ ദുരൂഹതയെന്ന് ആരോപണം. ലണ്ടനില്‍ താമസമാക്കിയ ഇന്ത്യക്കാരനായ ഡോക്ടര്‍ കൈലാസ് ത്രിവേദിയുടെ മകളായ അനിതാ ത്രിവേദി എന്ന 23 കാരിയാണ് ആത്മഹത്യ ചെയ്തത്. കൂട്ടുകാരിയുമായുള്ള വഴക്കിന്റെയൊടുവില്‍ ആത്മഹത്യക്കു ശ്രമിച്ചെന്നാണ് വീട്ടുകാരുടെ ആരോപണം. എന്നാല്‍, പോലീസ് ഇതു വിശ്വസിച്ചിട്ടില്ല. ഇന്ത്യയില്‍നിന്നുള്ള കുടുംബങ്ങള്‍ പാശ്ചാത്യ രീതിയില്‍ ജീവിക്കുന്ന മക്കള്‍ക്കു നല്‍കുന്ന സമ്മര്‍ദത്തിന്റെ ഭാഗമാകാം അതിസുന്ദരിയായ ഈ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന തിയറിയെക്കുറിച്ചും പോലീസ് പറയുന്നു. കേസിന്റെ ഇന്‍ക്വസ്റ് ബുധനാഴ്ച്ച നടത്തി. ഏതാനും ചില പരീക്ഷകളില്‍ പരാജയപ്പെട്ടെങ്കിലും മകള്‍ സന്തോഷവതിയായിരുന്നു എന്നണ് കൈലാസ് ത്രിവേദി പറയുന്നത്. എല്ലാവരുടേയും ജന്മദിനങ്ങള്‍ ഓര്‍ത്തിരുന്ന് അവര്‍ക്ക് ആശംസകള്‍ നല്‍കുമായിരുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കഴിഞ്ഞ ബുധനാഴ്ച്ച രാവിലെതന്നെ കോളജില്‍നിന്നും സങ്കടത്തോടെയാണ് വീട്ടിലെത്തിയത്

No comments:

Post a Comment