Saturday, September 28, 2013

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതി 'പരാതി നല്‍കി' പിടിയിലായി

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതി 'പരാതി നല്‍കി' പിടിയിലായി

mangalam malayalam online newspaper
തിരുവല്ല: പതിനാലുകാരിയെ മാരുതി വാനില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി നാടകീയമായി പിടിയിലായി. വീട്‌ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന്‌ കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരേ നല്‍കിയ പരാതി ചര്‍ച്ച ചെയ്യാന്‍ എത്തിയ പ്രതിയെ പോലീസ്‌ കുടുക്കുകയായിരുന്നു. കിഴക്കനോതറ മാമൂട്ടില്‍ രവി(46)യാണ്‌ പിടിയിലായത്‌.
കഴിഞ്ഞ 13 നാണ്‌ ഇയാള്‍ ചുമത്ര സ്വദേശിനിയെ ബലമായി വാനില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചത്‌. കുറേനാളായി ഇയാള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന്‌ ശല്യം ചെയ്യുകയായിരുന്നുവത്രേ. ഇയാളെ പെണ്‍കുട്ടിയും വീട്ടുകാരും പല തവണ താക്കീത്‌ ചെയ്‌തിരുന്നു. എന്നിട്ടും ശല്യപ്പെടുത്തുന്നത്‌ പ്രതി തുടര്‍ന്നു. ഇതിനിടെയാണ്‌ സ്‌കൂളില്‍ നിന്ന്‌ മടങ്ങുന്ന വഴിയില്‍ വച്ച്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്‌. കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന്‌ ശ്രമം ഉപേക്ഷിച്ചു. അന്നു തന്നെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ്‌ അന്വേഷിച്ചെങ്കിലും രവി ഒളിവിലായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരേ ഇയാളുടെ ഭാര്യ ജസി പോലീസില്‍ പരാതി നല്‍കി. തങ്ങളെ വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. പരാതി ചര്‍ച്ച ചെയ്‌തു പരിഹരിക്കാമെന്നു പറഞ്ഞ്‌ തന്ത്രപൂര്‍വം രവിയെ ഇന്നലെ സ്‌റ്റേഷനിലേക്ക്‌ വിളിച്ചു വരുത്തി പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment