Wednesday, October 2, 2013

15 കാരിയെ തടവിലിട്ടു, മര്‍ദിച്ചു, കുത്തി, നായകടിയേല്‍പ്പിച്ചു!

15 കാരിയെ തടവിലിട്ടു, മര്‍ദിച്ചു, കുത്തി, നായകടിയേല്‍പ്പിച്ചു!

mangalam malayalam online newspaper
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത ഒരു വീട്ടുജോലിക്കാരിയെ ഒരു വര്‍ഷത്തോളം തടവിലിട്ട്‌ മനുഷ്യത്വരഹിതമായ പീഡനത്തിനിരയാക്കിയെന്ന്‌ റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ഡല്‍ഹിയിലെ വസന്ത്‌കുഞ്‌ജില്‍ ജോലിക്കുനിന്ന വീട്ടില്‍ വച്ച്‌ 15 കാരിയായ പെണ്‍കുട്ടിയെ അന്‍പതുകാരി വീട്ടുടമ മര്‍ദിക്കുകയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും നായകടിയേല്‍പ്പിക്കുകയും ചെയ്‌തുവെന്നാണ്‌ പോലീസിനു ലഭിച്ച വിവരം.
അയല്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച്‌ പോലീസെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അന്യായമായി തടവിലിട്ടതിനും പീഡിപ്പിച്ചതിനും വന്ദന ധിര്‍ എന്ന വീട്ടുടമയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്‌. ഇവര്‍ നോയ്‌ഡയിലെ ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്‌ഥയാണ്‌. അമ്മയ്‌ക്കൊപ്പമായിരുന്നു വീട്ടില്‍ കഴിഞ്ഞിരുന്നത്‌.
പോലീസ്‌ സംഘം നഗ്നയായ നിലയിലാണ്‌ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. നെറ്റിയില്‍ ഒരു വൃണവും ശരീരത്തിലുടനീളം നായകടിയേറ്റതിന്റെയും കുത്തേറ്റതിന്റെയും പാടുകളുമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ തലയോടിന്റെ ഒരു ഭാഗത്ത്‌ ക്ഷതമേറ്റിട്ടുണ്ട്‌ എന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രിയിലാണ്‌ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്‌.
ഝാര്‍ഖണ്ഡുകാരിയായ പെണ്‍കുട്ടിയെ അമ്മാവിയാണ്‌ വീട്ടുജോലിക്കായി ഒരു വര്‍ഷം മുന്‍പ്‌ ഡല്‍ഹിയിലെത്തിച്ചത്‌. അന്നുമുതല്‍ മിക്ക ദിവസവും പെണ്‍കുട്ടിക്ക്‌ മര്‍ദനമേല്‍ക്കുന്നുണ്ടായിരുന്നു. കത്തി ഉപയോഗിച്ച്‌ കുത്തുന്നതും നായയെ വിട്ട്‌ കടിപ്പിക്കുന്നതും വീട്ടമ്മയുടെ ക്രൂരവിനോദമായിരുന്നു. പെണ്‍കുട്ടിയുടെ ദീനരോദനം കേട്ട്‌ അയല്‍ക്കാരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌.

No comments:

Post a Comment