Sunday, October 6, 2013

സണ്ണി ലിയോണ്‌ വേണ്ടി 3.5 കോടി തെരച്ചില്‍!


സണ്ണി ലിയോണ്‌ വേണ്ടി 3.5 കോടി തെരച്ചില്‍!

mangalam malayalam online newspaper
ന്യൂഡല്‍ഹി: രതിച്ചിത്ര നായികയായി അവതരിച്ച്‌ ബോളിവുഡിലെ ചൂടന്‍ സാന്നിധ്യമായ സണ്ണി ലിയോണ്‍ ഇന്റര്‍നെറ്റ്‌ സേര്‍ച്ചിലെ റാണിപ്പട്ടം കൈവിടാന്‍ ഒരുക്കമല്ല. 2012 ഡിസംബറില്‍ സണ്ണി ലിയോണ്‌ വേണ്ടി ഇന്റര്‍നെറ്റില്‍ തെരച്ചില്‍ നടന്നത്‌ 3.5 കോടി തവണ! ഗൂഗിള്‍, യൂട്യൂബ്‌ തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്ന്‌ ലഭിച്ച വിവരമനുസരിച്ചാണിത്‌. ഇതോടെ ലോകത്ത്‌ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട ബോളിവുഡ്‌ താരമെന്ന ബഹുമതിയും സണ്ണി ലിയോണ്‍ സ്വന്തമാക്കി.
അതേസമയം, കത്രീന കൈഫിനു വേണ്ടി 1.6 കോടി തെരച്ചിലും ആഷിന്‌ വേണ്ടി 1.1 കോടി തെരച്ചിലും നടന്നു. കരീന കപൂറിനു വേണ്ടി 87 ലക്ഷം തെരച്ചിലാണ്‌ നടന്നത്‌. സല്‍മാന്‍ ഖാനു വേണ്ടി ഒരു കോടി തെരച്ചില്‍ നടന്നപ്പോള്‍ ഷാരൂഖിനു വേണ്ടി വെറും 48 ലക്ഷം തെരച്ചില്‍ മാത്രമാണ്‌ നടന്നത്‌!
പൂജാഭട്ടിന്റെ 'ജിസം-2'വിലൂടെയാണ്‌ സണ്ണിലിയോണ്‍ ബോളിവുഡില്‍ തുടക്കം കുറിച്ചത്‌. ഇപ്പോള്‍ ഏക്‌ത കപൂറിന്റെ രാഗിണി എംഎംഎസ്‌-2 വില്‍ അഭിനയിച്ചു വരികയാണ്‌.
 

No comments:

Post a Comment