Saturday, October 12, 2013

76 കാരിക്ക്‌ പീഡനം; മാനഭംഗത്തിന്‌ ശേഷം നഗ്നയാക്കി വഴിയില്‍ ഉപേക്ഷിച്ചു

mangalam malayalam online newspaper തൃശൂര്‍: തെല്ല്‌ ഇടവേളയ്‌ക്ക് ശേഷം കേരളം നരാധമന്‍മാരുടെ പിടിയിലേക്ക്‌ വീണ്ടും. തൃശൂരിലെ ഒല്ലൂരില്‍ വൃദ്ധ പീഡനത്തിന്‌ ഇരയായി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍. അഞ്ചേരി സ്വദേശിനിയായ 76 കാരിയാണ്‌ അബോധാവസ്‌ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്‌. ആശുപത്രി വൃത്തങ്ങള്‍ നല്‍കിയ വിവരം അനുസരിച്ച്‌ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.
ഇന്നലെ വൈകിട്ട്‌ ഏഴു മണിയോടെ ഇവര്‍ പീഡനത്തിനിരയായത്‌. മാനഭംഗപ്പെടുത്തിയ ശേഷം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. റോഡരികില്‍ നഗ്നയായി കിടന്ന ഇവരെ നാട്ടുകാര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട്‌ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ നിലയിലാണ്‌ ഇവരുടെ സ്‌ഥിതി. പ്രതിയെന്ന്‌ സംശയിക്കപ്പെടുന്ന ഒരാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ല. അബോധാവസ്‌ഥയിലാണ്‌ വൃദ്ധയുടെ സ്‌ഥിതി.
 

No comments:

Post a Comment