Friday, October 4, 2013

അമ്മായി തീകൊളുത്തിയ പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ചു

Kerala tv show and news

അമ്മായി തീകൊളുത്തിയ പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ചു

mangalam malayalam online newspaper
തൊടുപുഴ: അമ്മായി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ചു. മുട്ടം കന്യാമല താന്നിച്ചുവട്ടില്‍ (ഒളമറ്റത്തില്‍) രാജു-ലീല ദമ്പതികളുടെ മകന്‍ അമലാ(17)ണ്‌ മരിച്ചത്‌. ദുരൂഹ സാഹചര്യത്തില്‍ ദേഹത്തു മണ്ണെണ്ണ വീണ്‌ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ അമലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു. വിദ്യാര്‍ഥിയോട്‌ കൊടുംക്രൂരത കാണിച്ചത്‌ ലീലയുടെ സഹോദരന്റെ ഭാര്യ ലിസിയാണെന്ന്‌ പിന്നീട്‌ വ്യക്‌തമായതോടെ അവരെ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌ത്‌ റിമാന്‍ഡ്‌ ചെയ്‌തിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന്‌ അമലിന്റെ ദേഹത്ത്‌ ലിസി മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന്‌ അമലിന്റെ മാതാവ്‌ ലീല പോലീസിന്‌ മൊഴി നല്‍കി.
കഴുത്ത്‌ മുതല്‍ അരഭാഗം വരെ എണ്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ അമലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി എട്ട്‌ മണിയോടെ മരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട്‌ 5.30 ഓടെയായിരുന്നു സംഭവം. തൊടുപുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ടു വിദ്യാര്‍ഥിയായ അമല്‍ ക്ലാസ്‌ കഴിഞ്ഞു മടങ്ങുംവഴി വീടിനു മുന്നിലെത്തിയപ്പോള്‍ ലിസി ജാറില്‍ കരുതിയ മണ്ണെണ്ണ അമലിന്റെ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നെന്ന്‌ മൊഴിയില്‍ പറയുന്നു. ലിസിയും മക്കളും നിരന്തരം അമലിനെയും സഹോദരങ്ങളെയും ഉപദ്രവിക്കുമായിരുന്നെന്നും ലീല പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദേഹത്ത്‌ ഗുരുതരമായി പൊള്ളലേറ്റ ലീല തൊടുപുഴയിലെ ഒരു സ്‌ഥാപനത്തില്‍ ജോലി ചെയ്‌താണ്‌ കുടുംബം പോറ്റുന്നത്‌. ഭര്‍ത്താവിന്‌ കൂത്താട്ടുകുളത്താണ്‌ ജോലി. പത്തുവര്‍ഷത്തോളമായി ലീലയും മക്കളും ലീലയുടെ പിതാവിനൊപ്പമാണ്‌ താമസിക്കുന്നത്‌.
ഇതുമൂലം സ്വത്ത്‌ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കാഞ്ഞാര്‍ സി.ഐ: പയസ്‌ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസാണ്‌ തുടര്‍ നടപടി സ്വീകരിച്ചത്‌.
 

No comments:

Post a Comment