Sunday, October 6, 2013

പി സി ജോര്‍ജിന്‌ ഒരൊറ്റ മറുപടി നല്‍കും: തിരുവഞ്ചൂര്‍

mangalam malayalam online newspaper

  പി സി ജോര്‍ജിന്‌ ഒരൊറ്റ മറുപടി നല്‍കും:

 തിരുവഞ്ചൂര്‍






  

കോട്ടയം: പി സി ജോര്‍ജിന്റ എല്ലാ വിമര്‍ശനങ്ങള്‍ക്കും കൂടി ഒരൊറ്റ മറുപടി താന്‍ നല്‍കുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. അന്ന്‌ അത്‌ കൊള്ളേണ്ടിടത്തു കൊളളുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തനിക്കെതിരേ ഓരോ ദിവസവും ഓരോ എഡിഷനായിട്ടാണ്‌ വിമര്‍ശനങ്ങള്‍ വരുന്നത്‌. എല്ലാ എഡിഷനും വന്നു കഴിയുമ്പോള്‍ ഒരു മറുപടി നല്‍കും. പി സി ജോര്‍ജിന്‌ എന്തും പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ്‌. ഉദ്ദിഷ്‌ട കാര്യത്തിന്‌ ഉപകാര സ്‌മരണയായിട്ടാണോ ആലപ്പുഴയില്‍ വെച്ച്‌ പി സി ജോര്‍ജ്‌ വി എസിന്റെ കൈ മുത്തിയതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
വി എസിന്‌ താന്‍ പ്രസംഗം എഴുതി നല്‍കിയെന്ന ആരോപണത്തെ മണ്ടത്തരമെന്നാണ്‌ തിരുവഞ്ചൂര്‍ വിശേഷിപ്പിച്ചത്‌. സ്വന്തം പാര്‍ട്ടിക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത നേതാവാണ്‌ വി എസ്‌ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്‌ഥാന സര്‍ക്കാര്‍ തിരുവഞ്ചൂരിന്റെ കുടുംബസ്വത്ത്‌ അല്ലെന്നും ഉമ്മന്‍ചാണ്ടിയുടെ കുടുംബ പ്രശ്‌നം നിയമസഭയില്‍ എത്തിച്ചത്‌ ദല്ലാള്‍ നന്ദകുമാറും തിരുവഞ്ചൂരും ചേര്‍ന്നാണ്‌. ഇതിനായി വി എസിനെ ഉപയോഗിക്കുകയായിരുന്നുവെന്നും പി സി ജോര്‍ജ്‌ കഴിഞ്ഞ ദിവസം കോട്ടയത്ത്‌ ആരോപണമുന്നയിച്ചിരുന്നു.
അതേസമയം, പി സി ജോര്‍ജിന്റെ പ്രസ്‌താവനകള്‍ യുഡിഎഫിനും സര്‍ക്കാരിനും ദോഷം ചെയ്യുമെന്ന്‌ കോട്ടയം ഡിസിസി കുറ്റപ്പെടുത്തി.
 

No comments:

Post a Comment