Saturday, October 12, 2013

മൊബൈല്‍ ഫോണിലൂടെ പ്രണയം നടിച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയില്‍.

ബാലരാമപുരം: മൊബൈല്‍ ഫോണിലൂടെ പ്രണയം നടിച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയില്‍. പാലക്കാട് പുതുശ്ശേരി കഞ്ചിക്കോട് റ്റി.കെ.ചള്ളകോളനിയില്‍ 576/8 വീട്ടില്‍ താമസിക്കുന്ന സതീഷ്(24)നെയാണ് പിടികൂടിയത്. ബാലരാമപുരം സ്വദേശിയായ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് പാലക്കാട് കൊണ്ടുപോയി പീഡിപ്പിച്ചത്. ഒരുമാസം മുമ്പ് മൊബൈലില്‍ വന്ന മിസ്ഡ് കോളിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.നിരന്തരം വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് വിവാഹ വാഗ്ദാനം നടത്തി പ്രലോഭിപ്പിച്ചാണ് പാലക്കാട് വിളിച്ച് വരുത്തിയത്. കഴിഞ്ഞ രണ്ടാം തിയതി സ്കൂളില്‍ പേകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മകളെ കാണാത്തതിനെ തുടര്‍ന്ന് ബാലരാമപുരം പൊലീസില്‍ മാതാവ് പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹയത്തോടെ ബാലരാമപുരം എസ്ഐ എന്‍. മധുസൂദനന്‍ നായര്‍ നടത്തിയ തിരച്ചിലിലാണ് പ്രതി വലയിലായത്. വളരെ സാഹസികമായിട്ടാണ് പാലക്കാട് നിന്നും പ്രതിയെ പിടികൂടിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം 1000-രുപ നല്‍കി പറഞ്ഞയക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പോകാന്‍ തയ്യാറായില്ല. വാളയാര്‍,കസബ സ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് സതീഷ്. മൊബൈലിലുടെയും ഫേയ്സ് ബുക്കിലൂടെയും പരിചയപ്പെട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുന്ന സംഘം വ്യാപകമാകുന്നതായും രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും എസ്ഐ പറഞ്ഞു.

No comments:

Post a Comment