Monday, October 7, 2013

മീര ഇപ്പോഴും പ്രണയിക്കുകയാണ്‌!

mangalam malayalam online newspaper,
മീരാ ജാസ്‌മിന്റെ പ്രണയത്തിന്‌ ഒന്നും സംഭവിച്ചിട്ടില്ല. താനും മാന്‍ഡലിന്‍ വിദഗ്‌ധന്‍ രാജേഷും തമ്മിലുളള ബന്ധം ഒരിക്കലും മുറിയില്ലെന്ന്‌ മീര. വിവാഹം സമയമാവുമ്പോള്‍ നടക്കുമെന്നും നടി വ്യക്‌തമാക്കുന്നു.
മീരയുടെ വാക്കുകള്‍ സത്യമാണെങ്കില്‍ താരവും രാജേഷുമായുളള പ്രണയം അഞ്ചു വര്‍ഷം പിന്നിടുകയാണ്‌. ഇവര്‍ തമ്മിലുളള ബന്ധം തകര്‍ന്നുവെന്നും മീര തന്നിലേക്കൊതുങ്ങുകയാണെന്നുമുളള വാര്‍ത്തകള്‍ നേരത്തെ സജീവമായിരുന്നു. എന്നാല്‍ അന്ന്‌ നടി വാര്‍ത്തയെകുറിച്ച്‌ പ്രതികരിച്ചിരുന്നില്ല.
അടുത്ത കാലത്ത്‌ താരത്തിന്‌ സിനിമകള്‍ കുറവായിരുന്നു. കിട്ടുന്ന സിനിമകളില്‍ കൃത്യനിഷ്‌ഠപാലിക്കാതെയുളള പ്രവര്‍ത്തനങ്ങളും പ്രണയപരാജയത്തിലേക്ക്‌ വിരല്‍ചൂണ്ടുന്ന വാര്‍ത്തകള്‍ക്ക്‌ കാരണമായിരുന്നു. എന്നാല്‍, താന്‍ സെലക്‌ടീവ്‌ ആയെന്നാണ്‌ മീര ഇപ്പോള്‍ പറയുന്നത്‌.
നയന്‍സ്‌-പ്രഭുദേവ പ്രണയവും മീര-രാജേഷ്‌ പ്രണയവുമായിരുന്നു സിനിമാവൃത്തങ്ങളിലെ ചൂടുളള സംസാരം. പ്രഭുവും നയന്‍സുമായി തെറ്റിപ്പിരിഞ്ഞു. നയന്‍സ്‌ ആര്യയെ കാമുകനാക്കിയെന്ന വാര്‍ത്തയും വന്നു. എന്നാല്‍, തങ്ങളുടെ വിവാഹം ഉടനുണ്ട്‌ എന്ന്‌ പറഞ്ഞ മീര പിന്നീട്‌ അതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ പ്രണയം പരാജയപ്പെട്ടിട്ടില്ല എന്ന്‌ താരം വ്യക്‌തമാക്കിയിരിക്കുകയാണ്‌. ഇതോടെ വിഷാദത്തിന്റെ പുറന്തോടില്‍ നിന്ന്‌ താരം പുറത്തുവരുമെന്ന്‌ കരുതാം, മലയാളത്തിന്റെ നല്ലൊരു പ്രതിഭയെ പഴയരീതിയില്‍ തിരിച്ചുകിട്ടുമെന്നും.

No comments:

Post a Comment