Wednesday, November 27, 2013

തെരുവുനായയെ പീഡിപ്പിച്ച 52കാരന്‍ അറസ്റ്റില്‍

 
തെരുവുനായയെ പീഡിപ്പിച്ച 52കാരന്‍ അറസ്റ്റില്‍ പുനെ: തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. പുനെയിലെ നാരായണ്‍ പേതിലെ താമസക്കാരനായ ഹനുമന്ത് മാനേയാണ് ഹീനമായ കൃത്യം ചെയ്ത് പോലീസിന്റെ പിടിയിലായത്. അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാത്രിയിലാണ് ഇയാള്‍ തെരുവുനായയെ പിടികൂടി ലൈംഗികമായി ഉപദ്രവിച്ചത്. ബലം പ്രയോഗിച്ച് നായയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഹനുമന്ത് മാനേ നായയെ അകത്തേക്ക് വലിച്ചുകൊണ്ടുപോകുന്നത് കണ്ട അയല്‍ക്കാരനായ സന്ദീപ് റാവത്താണ് സംഭവം പോലീസില്‍ അറിയിച്ചത്.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സന്ദീപ് റാവത്ത് സംഭവം കണ്ടത്. ഉടന്‍തന്നെ ഇയാള്‍ വിശ്രംബാഗ് പോലീസ് സ്‌റ്റേഷനില്‍ വിവപം അറിയിച്ചു. ഹനുമന്ത് മാനേ മദ്യലഹരിയിലാണ് ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നതെന്നാണ് പോലീസ് പറയുന്നത്.
കര്‍ണാടക സ്വദേശിയായ മാനേയ്ക്ക് ഭാര്യയും മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുണ്ട്. 1988 മുതല്‍ ഇയാള്‍ പുനെയില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയാണ്. മൃഗങ്ങളോടുള്ള ക്രൂരത., ലൈംഗികമായു ഉപദ്രവിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്തു.
മാനേയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മൃഗസ്‌നേഹികളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജാമ്യം ലഭിക്കാന്‍ പാടില്ലാത്ത കുറ്റകൃത്യമാണിത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മൃഗസ്‌നേഹിയായ ഹര്‍ഷ ഷാ പറഞ്ഞു.
 

No comments:

Post a Comment