Saturday, November 30, 2013

മോഹന്‍ലാല്‍ വിജയ്‌ യെ ഞെട്ടിച്ചു...!!

Kerala tv show and newsmangalam malayalam online newspaper

മോഹന്‍ലാല്‍ വിജയ്‌ യെ ഞെട്ടിച്ചു...!!


മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും തമിഴിന്റെ ഇളയദളപതി വിജയ്‌ യും ഒന്നിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട്‌ തന്നെ റിലീസിംഗിന്‌ മുമ്പേ തന്നെ ജില്ല ഹിറ്റായി മാറിയ പ്രതീതിയാണ്‌. രണ്ടു സൂപ്പര്‍താരങ്ങളുടെ സംഗമം കാണാനായി ഇരു വശത്തും ആരാധകര്‍ ഒരുങ്ങിയിരിക്കുന്നതിനാല്‍ പുതുമുഖ സംവിധായകന്‍ നടേശന്റെ ചിത്രം അങ്ങേയറ്റം ആകാംഷ പരത്തുകയും ചെയ്യുന്നുണ്ട്‌. എന്തായാലും ഒരുമിച്ച്‌ സ്‌ക്രീന്‍ സ്‌പേസ്‌ പങ്കിടുന്നതിനിടയില്‍ വിജയ്‌ യെ മോഹന്‍ലാന്‍ ഞെട്ടിച്ചു.

ഷൂട്ടിംഗിനിടയില്‍ വളരെ ക്‌ളോസ്‌ ആയിക്കഴിഞ്ഞ ഇരുവരും കുടുംബങ്ങളെ പരസ്‌പരം വിരുന്നിനായി ക്ഷണിച്ചിരുന്നു. ആദ്യം ക്ഷണിച്ചത്‌ വിജയ്‌ ആയിരുന്നു. ഇതിന്‌ പകരം വിരുന്നിനായി വിജയ്‌ യെയും കുടുംബത്തേയും മോഹന്‍ലാലും ക്ഷണിച്ചു. ലാലിന്റെ ക്ഷണപ്രകാരം ഇ സി ആര്‍ റസിഡന്‍സില്‍ എത്തിയ വിജയ്‌ യേയും കുടുംബത്തെയും ലാല്‍ വരവേറ്റത്‌ കേരളാ സ്‌റ്റൈല്‍ സദ്യ നല്‍കിയായിരുന്നു. എന്നാല്‍ അതിനൊപ്പം ലാല്‍ നല്‍കിയ സമ്മാനം വിജയ്‌ യെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ജില്ലാ ഹീറോയുടെ ആറടി ഉയരത്തിലുള്ള കൂറ്റന്‍ പെയ്‌ന്റിംഗാണ്‌ ലാല്‍ വിജയ്‌ യ്‌ക്ക് സമ്മാനിച്ചത്‌. തന്റെ പടുകൂറ്റന്‍ പെയ്‌ന്റിംഗ്‌ കണ്ട്‌ വിജയ്‌ മിണ്ടാന്‍ പോലും കഴിയാതെ നിന്നു പോയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
പുറത്തിറങ്ങാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം പൊങ്കലിന്‌ റിലീസ്‌ ചെയ്യുമെന്നാണ്‌ വിവരം. ആര്‍ ബി ചൗധരി സൂപ്പര്‍ഗുഡ്‌ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിജയ്‌ യ്‌ക്കും മോഹന്‍ലാലിനും പുറമേ കാജല്‍ അഗര്‍വാള്‍, സൂരി, മഹത്‌ രാഘവേന്ദ്ര തുടങ്ങിയവരെല്ലാം അഭിനയിക്കുന്നുണ്ട്‌.

 

No comments:

Post a Comment