Saturday, November 16, 2013

വിവാഹത്തിന്‌ റെഡിയാണ്‌...പക്ഷേ: ഭാവന

Kerala tv show and news

വിവാഹത്തിന്‌ റെഡിയാണ്‌...പക്ഷേ: ഭാവന

സിനിമയില്‍ അനേകം തവണ വിവാഹിതയായിട്ടുള്ള മലയാളത്തിന്റെ സുന്ദരിക്കുട്ടി ഭാവന ഭാവന നേര്‍ജീവിതത്തിലും സ്വപ്‌നങ്ങള്‍ നെയ്‌തുതുടങ്ങിയെന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറേയായി. പക്ഷേ തന്റെ സങ്കല്‍പ്പത്തിലുള്ള ആളെ കണ്ടെത്താത്തത്‌ കൊണ്ടാണോ പറ്റിയ ആലോചന വരാത്തതാണോ കാര്യം നടക്കുന്നില്ല.
എന്നാല്‍ ജീവിതകാലം മൂഴുവനുമായുള്ള ഒരു കാര്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ രണ്ടു തവണ ചിന്തിച്ച ശേഷമേ അക്കാര്യത്തിന്‌ തുനിയൂ എന്ന പക്ഷക്കാരിയാണ്‌ താരം. ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാണ്‌ അത്‌. അതുകൊണ്ട്‌
 തന്നെ തിടുക്കപ്പെട്ട്‌ തീരുമാനം എടുക്കാന്‍ വയ്യ. എന്നിരുന്നാലും മഹത്തായ ആ ദിവസത്തിനായി താന്‍ മാനസീകമായി തയ്യാറെടുത്തിരിക്കുകയാണെന്ന്‌ താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വിവാഹത്തെകുറിച്ച്‌ എന്താണ്‌ ഇത്രയധികം
 ആലോചിക്കാനിരിക്കുന്നത്‌ എന്നൊന്നും ചോദിക്കരുത്‌. സഹപ്രവര്‍ത്തകരായ പലരുടെയും വിവാഹാനുഭവമായിരിക്കും യുവസുന്ദരിയെ
 ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നതെന്നാണ്‌ വിവരം.
 പക്ഷേ സിനിമാ അഭിനയത്തിനിടയില്‍ 
വിവാഹിതയാകുകയും നല്ല കുടുംബിനികളാ
യി കഴിയുകയും ചെയ്യുന്ന നടിമാരെ നോക്കി അവരെ മാതൃകയാക്കിയാല്‍ പോരെ ഭാവനേ..

No comments:

Post a Comment