Monday, November 11, 2013

വിവാഹ കേക്ക്‌ ചോരയൊലിക്കുന്ന തലകള്‍!

mangalam malayalam online newspaper

വിവാഹ കേക്ക്‌ ചോരയൊലിക്കുന്ന തലകള്‍!

നതാലിയുടെയും ഡേവിഡിന്റെയും വിവാഹത്തിന്‌ ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തിയത്‌ സ്വാഭാവികമായും വളരെ സന്തോഷത്തിലാണ്‌. എന്നാല്‍, ടെക്‌സസിലെ വിവാഹവേദിയില്‍ എത്തിയപ്പോള്‍ സന്തോഷം ഒരു നിമിഷം ഭയത്തിനു വഴിമാറി. കാരണം തങ്ങള്‍ ആശീര്‍വദിക്കാനെത്തിയ വധൂവരന്‍മാരുടെ ചോരയൊലിക്കുന്ന തലകളാണ്‌ അവരെ എതിരേറ്റത്‌!
അതിഥികള്‍ക്ക്‌ ആദ്യത്തെ അമ്പരപ്പ്‌ മാറിയത്‌ നതാലിയയെയും ഡേവിഡിനെയും നേരിട്ട്‌ കണ്ടപ്പോഴാണ്‌. കേക്ക്‌ ആര്‍ട്ടിസ്‌റ്റായ നതാലി ഹൊറര്‍ സിനിമയുടെ ആരാധകനായ ഡേവിഡിനു വേണ്ടി തയ്യാറാക്കിയ വിവാഹ കേക്ക്‌ ആയിരുന്നു അതിഥികള്‍ക്ക്‌ അമ്പരപ്പു നല്‍കിയത്‌.
നതാലിയുടെയും ഡേവിഡിന്റെയും ചോരയൊലിക്കുന്ന ശിരസ്സുകള്‍ ഒരു വൈറ്റ്‌ ബോര്‍ഡില്‍ കിടക്കുന്ന രീതിയിലാണ്‌ കേക്ക്‌ രൂപകല്‍പ്പന ചെയ്‌തിരുന്നത്‌. ബോര്‍ഡില്‍ 'മരണത്തിലല്ലാതെ ഞങ്ങള്‍ പിരിയില്ല' എന്ന ബാനറും പതിച്ചിരുന്നു.
പ്രിയതമയുടെ കേക്ക്‌ ഡേവിഡിന്‌ ഇഷ്‌ടപ്പെട്ടു. എന്നാല്‍ നതാലിയുടെ മുത്തശ്ശിക്കും മറ്റു ചിലര്‍ക്കും അതത്ര ദഹിച്ചില്ല. എന്നാല്‍, ആര്‍ക്കും നതാലിയുടെ കഴിവിനെ പ്രശംസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
 

No comments:

Post a Comment