Monday, December 23, 2013

Naked marriage പൊതുവഴിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ നഗ്നരായി വിവാഹം...!

mangalam malayalam online newspaper













Kerala tv show and newsപൊതുവഴിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ വിവസ്‌ത്രരായി വധുവും വരനും വിവാഹിതരായി. സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു സംഭവം. പൊതുവഴിയില്‍ തുണിയുരിയലിനെതിരേ സാന്‍ഫ്രാന്‍സിസ്‌കോ കൊണ്ടു വന്ന നിയമത്തോടുള്ള പ്രതിഷേധ സൂചകമായി ജിപ്‌സി തൗബ്‌ എന്ന 44 കാരനേയും അയാളുടെ വധു 20 കാരി ജാമിസ്‌ സ്‌മിത്തുമാണ്‌ വിവാഹിതരായത്‌. ആള്‍ക്കാര്‍ നോക്കി നില്‍ക്കേ പൂര്‍ണ്ണ നഗ്നരായി വിവാഹിതരായ ഇവര്‍ ചടങ്ങ്‌ പൂര്‍ത്തിയാക്കിയതിന്‌ തൊട്ടു പിന്നാലെ പോലീസ്‌ പിടിയിലായി.


പ്രതിഷേധ സൂചകമായിട്ടുള്ള ഒരു വിവാഹമാണ്‌ ഇത്‌. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ അനേകര്‍ പിന്നില്‍ ഉണ്ടെന്നും ജാമിസ്‌ സ്‌മിത്ത്‌ വ്യക്‌തമാക്കി. സാന്‍ഫ്രാന്‍സിസ്‌കോയിലെ നിയമത്തിനെതിരേ ഒരു വര്‍ഷമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന ജിപ്‌സി ഒടുവില്‍ കടുംകൈ എന്ന നിലയിലാണ്‌ സാന്‍ഫ്രാന്‍സിസ്‌കോ സിറ്റി ഹാളിന്‌ പുറത്ത്‌ തുണിയില്ലാതെ കല്യാണചടങ്ങ്‌ നടത്താന്‍ തയ്യാറായത്‌. മിനിസ്‌റ്റര്‍ ഓഫ്‌ ചര്‍ച്ചിലെ നിയുക്‌തനായ ജോര്‍ജ്‌ജ് ഡേവിസായിരുന്നു ചടങ്ങ്‌ നടത്തിയത്‌.
ബൈബിളിലെ ഏതാനും സൂക്‌തങ്ങള്‍ ഉരുവിട്ട ശേഷം ഇരുവരേയും ഭാര്യാഭര്‍ത്താക്കന്‍മാരാക്കി. മോതിരം മാറലും വധൂവരന്‍മാരുടെ ചുംബനവും ഒത്തു ചേര്‍ന്നുള്ള നൃത്തവും എല്ലാമുണ്ടായിരുന്നു. അവിടേക്ക്‌ എത്തിയ പോലീസ്‌ ആദ്യം ചെയ്‌തത്‌ വധൂവരന്‍മാരെ ഓരോ പുതപ്പുകള്‍ കൊണ്ടു മൂടുകയായിരുന്നു. പിന്നീട്‌ ഇരുവരേയും ഓരോ വാനില്‍ കയറ്റി. അതേസമയം ആള്‍ക്കാര്‍ അവര്‍ക്കിഷ്‌ടപ്പെടുന്നത്‌ പോലെയാണ്‌ കാര്യങ്ങളെ കാണുന്നതെന്നും രക്‌തച്ചൊരിച്ചില്‍ കൂടാതെ അക്കാര്യം അവര്‍ മനോഹരമായി ചെയ്‌തെന്നായിരുന്നു ചില കാണികളുടെ പ്രതികരണം.
 

No comments:

Post a Comment