Monday, December 23, 2013

Sex Box : ലൈംഗികാനുഭവം പറയാന്‍ ടെലിവിഷന്‍ പരിപാടി

mangalam malayalam online newspaper

സദാചാരം ഒരു പ്രശ്‌നമല്ലാതായതോടെ പാശ്‌ചാത്യരുടെ ലൈംഗിക വൈചിത്ര്യങ്ങള്‍ ഒന്നൊന്നായി മറനീക്കി പുറത്തു വരികയാണ്‌. യൂറോപ്പിലെ സെക്‌സ് ഡ്രൈവ്‌ ഇന്‍, അമേരിക്കയിലെ സെക്‌സ് ടോയ്‌ലറ്റ്‌ എന്നിവയ്‌ക്ക് പിന്നാലെ നാട്ടുകാരെ ലൈംഗികതയുടെ അനുഭവങ്ങളെ കുറിച്ച്‌ പച്ചയ്‌ക്ക് കേള്‍പ്പിക്കുന്ന സെക്‌സ് ബോക്‌സാണ്‌ ഇനി വരുന്നത്‌. സംഗതി ഒരു ടെലിവിഷന്‍ ഷോയാണ്‌.
ചാനല്‍ സ്‌റ്റുഡിയോയ്‌ക്ക് സമീപത്തായി ഒരുക്കിയിട്ടുള്ള സെക്‌സ്ബോക്‌സ് എന്നു പേരിട്ടിട്ടുള്ള രഹസ്യ അറയിലേക്ക്‌ ഇണകളെ അയയ്‌ക്കുകയും അതിന്‌ ശേഷം സ്‌റ്റുഡിയോയില്‍ വിളിച്ചു ചേര്‍ത്ത അതിഥികള്‍ക്ക്‌ മുന്നില്‍ അവര്‍ ലൈംഗികാനുഭവങ്ങള്‍ പങ്കുവെയ്‌ക്കുകയും അത്‌ വിദഗ്‌ദ്ധര്‍ ചര്‍ച്ചചെയ്യുകയും ചെയ്യുന്നതാണ്‌ പരിപാടി. അതേസമയം പങ്കാളികളുടെ രഹസ്യ നിമിഷങ്ങളുടെ ഫൂട്ടേജുകളോ രഹസ്യ നിമിഷങ്ങളോ പുറത്തുവിടില്ലെന്ന്‌ ചാനല്‍ പറയുന്നു.
യു കെ യിലെ ചാനല്‍ 4 സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ അവതാരക ബ്രിട്ടനില്‍ ഏറെ പ്രശസ്‌തിയുള്ള ജര്‍ണലിസ്‌റ്റും ടെലിവിഷന്‍ അവതാരകയുമൊക്കെയായ മാരിയെല്ലാ ഫ്രോസ്‌ട്രപ്പാണ്‌. സൈക്കോ തെറാപിസ്‌റ്റ് ഫിലിപ്പ്‌ ഹോഡ്‌സണ്‍, സെക്‌സ് ആന്റ്‌ റിലേഷന്‍ഷിപ്പ്‌ എക്‌സ്പെര്‍ട്ട്‌ ട്രാകി കോക്‌സ്, യുഎസ്‌ സെക്‌സ് കോളമിസ്‌റ്റ് ഡാന്‍ സാവേജ്‌ എന്നിവരാണ്‌ പരിപാടിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍. ഒക്‌ടോബര്‍ 7 ന്‌ പരിപാടിയുടെ ആദ്യ സംപ്രേഷണത്തിനുള്ള ദമ്പതികളെ സെക്‌സ്ബോക്‌സിലേക്ക്‌ കയറ്റും.
ചാനലിന്റെ റീയല്‍ സെക്‌സ് സീസണിന്റെ ഭാഗമായി കൊണ്ടുവരുന്ന പരിപാടിയിലേക്ക്‌ ഒരു സ്വവര്‍ഗ്ഗരതിക്കാരായ ഇണകള്‍ ഉള്‍പ്പെടെ മൂന്ന്‌ ദമ്പതികളെ ഇതുവരെ തെരഞ്ഞെടുത്തിട്ടുണ്ട്‌. ഓണ്‍ലൈന്‍ പോണ്‍ ശക്‌തമായിരിക്കെ യഥാര്‍ത്ഥ ലൈംഗികതയെ കുറിച്ചുള്ള യഥാര്‍ത്ഥവും തുറന്നതുമായ ചര്‍ച്ചയാണ്‌ ഇതിലൂടെ സംഘാടകര്‍ ഉദ്ദേശിക്കുന്ന

 

No comments:

Post a Comment