Wednesday, January 8, 2014

ലെനയും വിവാഹമോചനത്തിലേക്ക്?


Lena















Kerala tv show and news


മലയാളസിനിമയില്‍ മുമ്പെങ്ങുമില്ലാത്തവണ്ണം വിവാഹമോചനവും വിവാഹമോചിതരുടെ ഒന്നിക്കലും കൂടിക്കൊണ്ടിരിക്കുന്നു. കുറേയേറെ കേസുകള്‍ വിധിയും കാത്ത് കോടതിയിലാണ്. കുടുംബബന്ധങ്ങള്‍ക്ക് വിലയില്ലാതായതുപോലെയാണ് വിവാഹമോചനം ഏറിവരുന്നത്. നാടൊട്ടുക്ക് ആളുകളെ ക്ഷണിച്ച്, പ്രണയത്തിന്റെ മധുരിമ നുകര്‍ന്ന് കളിക്കൂട്ടുകാരെ വരെ വിവാഹം ചെയ്ത് നിസാര കാരണങ്ങള്‍ക്ക് ബന്ധം വേര്‍പെടുത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷംതന്നെ എത്രയെത്ര വിവാഹമോചനക്കേസുകള്‍. അതാഘോഷമാക്കി മാറ്റാനും തോന്നിയില്ല. എന്നാല്‍ പുതിയൊരു ബന്ധത്തകര്‍ച്ചയുടെ കഥകൂടി സിനിമാലോകത്ത് പരന്നുകഴിഞ്ഞു.
മലയാളികള്‍ക്ക് ഏറെ പരിചിതമായ നാമമാണ് ലെന. സീരിയലുകളിലൂടെ അഭിനയരംഗത്തു വന്ന്, സിനിമ കൈയിലെടുത്ത നടി... ലെനയില്ലാത്ത സിനിമകള്‍ ഇന്ന് കുറവാണെന്നു പറയാം. മുമ്പൊക്കെ അഭിനയിക്കാന്‍ മടികാണിച്ച വേഷങ്ങളിലും ഇപ്പോള്‍ ലെന പ്രത്യക്ഷപ്പെടാറുണ്ട്. ലെനയും വിവാഹമോചനത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു. കൂടുതല്‍ സമയവും സിനിമയില്‍ ചെലവഴിക്കുന്നതുകൊണ്ടാണോ വിവാഹബന്ധം തകരുന്നതെന്ന സംശയത്തിലാണ് പലരും. കഴിയുന്നതും വേര്‍പിരിയാതെ ജീവിക്കാന്‍ ശ്രമിക്കുക ലെനേ.

No comments:

Post a Comment