Friday, January 31, 2014

പരിശീലനത്തിനിടെ വിമാനത്തില്‍നിന്ന് ചാടിയപ്പോല്‍ പാരച്യൂട്ട് തുറന്നില്ല; മലയാളി യുവതി തല്‍ക്ഷണം മരിച്ചു

Kerala tv show and news

പരിശീലനത്തിനിടെ വിമാനത്തില്‍നിന്ന് ചാടിയപ്പോല്‍ പാരച്യൂട്ട് തുറന്നില്ല; മലയാളി യുവതി തല്‍ക്ഷണം മരിച്ചു.

 14

ചെന്നൈ: പരിശീലനത്തിനിടെ വിമാനത്തില്‍നിന്ന് ചാടിയപ്പോല്‍ പാരച്യൂട്ട് തുറന്നില്ല; മലയാളി യുവതി തല്‍ക്ഷണം മരിച്ചു. സേലം എയര്‍പോര്‍ട്ട് പരിശീലന മൈതാനത്ത് ഇന്നലെ രാവിലെ 11 നായിരുന്നു അപകടം. പരിശിലനത്തിനിടെ വിമാനത്തില്‍ നിന്ന് ചാടിയപ്പോള്‍ പാരച്യൂട്ട് തുറക്കാഞ്ഞതിനെത്തുടര്‍ന്ന് ആറായിരം അടി ഉയരത്തില്‍ നിന്ന് താഴെ വീണ് പാലക്കാട് നെന്മാറ സ്വദേശി വിനോദിന്റെ ഭാര്യ വി.രമ്യ (26) ആണ് മരിച്ചത്. ഇന്‍ഫോസിസിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ വിനോദും രമ്യയും ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്കൈഡൈവിംഗ് ആന്‍ഡ് പാരഷൂട്ട് അസോസിയേഷന്‍ അംഗങ്ങളാണ്. അതിന്റെ ഭാഗമായി ആയിരുന്നു പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കി നാളെ മടങ്ങാനിരിക്കുമ്പോഴായിരുന്നു ഈ ദുരന്തം സംഭവിച്ചത്. 
           മാര്‍ഗ നിര്‍ദേശം നല്‍കുന്നതില്‍ വന്ന വീഴ്ചയാണ് അപകടകാരണമെന്ന് വിനോദ് ആരോപിച്ചു. അപകടവിവരമറിഞ്ഞ് സേലത്തെത്തിയ അസോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഞ്ജുതയെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ദുരന്തത്തിന് ഭര്‍ത്താവ് വിനോദും സാക്ഷിയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു രമ്യയുടേയും വിനോദിന്റേയും വിവാഹം. തൃശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് മഠത്തില്‍ വി.കെ.രഘുസ്വാമിയുടെ മകളാണ് രമ്യ. 

No comments:

Post a Comment