Monday, January 27, 2014

പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി.


Kerala tv show and news



റോം: പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി.  മധ്യ ഇറ്റലിയിലെ അബ് റുസ്സോ പ്രദേശത്തെ മലനിരകളിലുള്ള സാന്‍ പിത്രോ ഡേല്ലാ ലെന്‍കാ എന്ന ചെറിയ പള്ളിയില്‍ നിന്നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പായി സൂക്ഷിച്ചിരുന്ന രക്തശേഖരം മോഷണം പോയത്. ഒഴിവ് സമയങ്ങളില്‍ മാര്‍പാപ്പ ഈ ചെറിയ പള്ളിയില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍പാപ്പ സ്ഥിരമായി ഉപയോഗിച്ചിരുന്ന യേശുവിന്റെ ക്രൂശിത രൂപവും മോഷണം പോയവയില്‍ പെടുന്നു. പള്ളിയിലെ സുരക്ഷാ കവചങ്ങളും ജനലുകളും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.

              2005 ല്‍ അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കഴിഞ്ഞ മെയില്‍ ആണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. മോഷ്ടാക്കളെ പിടികൂടാന്‍ ഇറ്റാലിയന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

No comments:

Post a Comment