Tuesday, January 28, 2014

സാക്ഷിയെ കെട്ടാന്‍ ധോണി മുസ്ലിമായെന്ന്
















Kerala tv show and newsറാഞ്ചി: സാക്ഷി റാവത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ രണ്ടാം ഭാര്യയോ? ധോണിക്ക് ദീപിക എന്ന പേരില്‍ ഒരു ഭാര്യയുണ്ടോ? സാക്ഷിയെ വിവാഹം ചെയ്യാന്‍ വേണ്ടി ധോണി മതം മാറി മുസ്ലിം മതം സ്വീകരിച്ചോ? ധോണിയുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യജവാര്‍ത്തകളിലെ ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു ഹേമമാലിനിയെ വിവാഹം ചെയ്യാന്‍ വേണ്ടി ധര്‍മേന്ദ്ര മതം മാറി മുസ്ലിമായതുപോലെ ധോണിയും രണ്ടാം വിവാഹം എളുപ്പമാകാന്‍ വേണ്ടി മതം മാറി വിവാഹം ചെയ്യുകയായിരുന്നു എന്നാണ് ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രചരിക്കുന്നത്. ധോണിക്ക് ദീപിക എന്ന പേരില്‍ ഒരു ഭാര്യയുണ്ട് എന്നും സാക്ഷി, ധോണിയുടെ രണ്ടാം ഭാര്യയാണ് എന്നുമാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ വാര്‍ത്തകളുടെ ഉറവിടം വ്യക്തമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പവര്‍ഹൗസായ ധോണിയെപ്പോലൊരു സൂപ്പര്‍താരത്തെക്കുറിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പരക്കുന്നത് ആരാധകരില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ധോണിയുടെ വിവാഹ സമയത്ത് തന്നെ ചില പാക് സൈറ്റുകളിൽ ഈ വിവാദം ഉയരുകയും ധോണി ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ സംഭവം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഓണ്‍ലൈന്‍ ഇസ്ലാം വേള്‍ഡ് പോലുള്ള സൈറ്റുകളിലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ധോണിയുടെ വിവാഹങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വായിക്കൂ.

No comments:

Post a Comment