Saturday, January 11, 2014

അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചത് ഒരു നായ.

വാഷിങ്ടണ്‍: വാഷിങ്ടണിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചത് ഒരു നായ. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് ലൈറ്റ് കണ്ട് വാഹനം നിര്‍ത്തിയതാണ് ജോലിക്കു പോകുകയായിരുന്ന തബിത ഓര്‍മചീ. ഈ സമയം യാദൃശ്ചികമായി അവരുടെ കാറില്‍ മറ്റൊരു കാര്‍ വന്ന്  ഇടിക്കുകയായിരുന്നു. കാറിന് ചെറിയ കേടുപറ്റിയതിനെത്തുടര്‍ന്ന് ദേഷ്യപ്പെട്ട് പരാതി പറയാന്‍ ഇറങ്ങിയപ്പോഴാണ് മറ്റേ കാറിന്റെ ഡ്രൈവറെ കണ്ട് തബിത ഞെട്ടിയത്. അത് ഒരു നായയായിരുന്നു. എന്തുപറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോഴാണ് നായയുടെ ഉടമ ജാസണ്‍ മാര്‍ട്ടിനെസ് ഓടിക്കിതച്ച് എത്തിയത്. സംഭവം ഇങ്ങനെ: ഷോപ്പില്‍ പോകാന്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം നായയെ കാറില്‍ ഇരുത്തിപ്പോയതാണ് ജാസണ്‍.

                        ഈ സമയം നായ കൈകൊണ്ട് ഗിയര്‍ തട്ടിമാറ്റുകയും സ്റ്റീയറിംഗ് നിയന്ത്രിച്ച് ഓടിക്കുകയുമായിരുന്നു. ജാസന് തന്റെ നായയ്ക്ക് ഒരിക്കലും വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കാനായില്ല. എന്തായാലും സംഭവം മനസിലാക്കിയ തബിതയും ജാസനും പ്രശ്നം രമ്യതയില്‍ തീര്‍ക്കുകയാണ് ഉണ്ടായത്. വീഡിയോ കാണുക.

No comments:

Post a Comment