Tuesday, January 28, 2014

ഒരു റിയാല്‍ മാത്രം മഹറ് നല്‍കി സൌദിയില്‍ ഒരു വിവാഹം.














Kerala tv show and newsസൌദി: ഒരു റിയാല്‍ മാത്രം മഹറ് നല്‍കി സൌദിയില്‍ ഒരു വിവാഹം. റുമാഹ് പ്രവിശ്യയിലായിരുന്നു സംഭവം. സൌദി യുവാവ് വധുവിന് വിവാഹ മൂല്യമായി കൊടുക്കാന്‍ വേണ്ടി താന്‍ സമ്പാദിച്ച പണവുമായി ബാങ്കില്‍ നിന്നും വരുമ്പോള്‍ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. യുവാവ് അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപെട്ടെങ്കിലും കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ സംഭവ സ്ഥലത്തുനിന്ന് ഒരു കള്ളന്‍ കൈക്കലാക്കുകയായിരുന്നു. പണം മുഴുവന്‍ നഷ്ടപ്പെട്ട യുവാവ് വിവാഹം ഒരു വര്‍ഷത്തേയ്ക്ക് നീട്ടിവെക്കാ‍ന്‍ വധുവിന്റെ പിതാവിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും അദേഹം അത് നിരസിക്കുകയാണ് ഉണ്ടായത്. ഒരു റിയാല്‍ മാത്രം മഹറ് നല്‍കാന്‍ ആവശ്യപ്പെട്ട വധുവിന്റെ പിതാവ് വിവാഹം കൃത്യസമയത്തു തന്നെ നടത്തിക്കൊടുക്കുകയും ചെയ്തു.
                      വധുവിന്റെ പിതാവിന്റെ ഈ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. വലിയ തുക മഹറ് കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ട് യുവാക്കള്‍ വിവാഹം കഴിക്കാന്‍ വൈകുന്നത് സൌദിയില്‍ പതിവാണ്. അപ്പോഴാണ് ഈ പുതുമയുള്ള സംഭവം നടന്നത്. 

No comments:

Post a Comment