Wednesday, February 26, 2014

ബൈബിളിനെ വന്ദിച്ചില്ലെങ്കിലും അവിശ്വാസികള്‍ നിന്ദിക്കരുത്.ഇത് പറയുന്നത് ഒരു ടാക്സി ഡ്രൈവറാണ്. അദേഹത്തെ വെടിയുണ്ടയില്‍......

Kerala tv show and news
ഓഹിയോ: ബൈബിളിനെ വന്ദിച്ചില്ലെങ്കിലും അവിശ്വാസികള്‍ നിന്ദിക്കരുത്. ഇത് പറയുന്നത് ഓഹിയോയിലെ ഒരു ടാക്സി ഡ്രൈവറാണ്. അദേഹത്തെ വെടിയുണ്ടയില്‍ നിന്ന് രക്ഷപെടുത്തിയത് പോക്കറ്റിലുണ്ടായിരുന്ന ഒരു ബൈബിള്‍ ആയിരുന്നു. കഴിഞ്ഞ ദിവസം തകരാറു സംഭവിച്ച വണ്ടി പരിശോധിക്കുന്നതിനിടെ ഇദേഹത്തിന്റെ നേര്‍ക്ക് വെടിയുണ്ടകള്‍ പാഞ്ഞുവരികയും ഒന്നും സംഭവിക്കാതെ രക്ഷപെടുകയുമായിരുന്നു. നെഞ്ചിനു നേര്‍ക്ക് പാഞ്ഞുവന്ന വെടിയുണ്ടകളെ പോക്കറ്റില്‍ കിടന്ന ചെറിയ ബൈബിള്‍ തടുത്തുവെന്നാണ് വാഗ്നര്‍ സാക്ഷ്യപ്പെടുത്തുന്നത്. വെടിയുണ്ടകള്‍ ബൈബിളില്‍ തട്ടി തെറിച്ച് പോവുകയാണ് ഉണ്ടായത്.
                      ആക്രമികളുമായുള്ള ഏറ്റുമുട്ടലിനിടെ വാഗ്നറുടെ കാലില്‍ ഒരു വെടിയുണ്ട കൊണ്ടിട്ടുണ്ടെങ്കില്‍ അത് അത്ര കാര്യമാക്കാനില്ല. എന്തായാലും ബൈബിള്‍ കാത്തുവെന്നാണ് വാഗ്നര്‍ വിശ്വസിക്കുന്നത്. തനിക്ക് നെഞ്ചില്‍ ചുറ്റിക കൊണ്ടടിക്കുന്നതുപോലെയാണ് വെടിയേറ്റപ്പോള്‍ തോന്നിയതെന്ന് വാഗ്നര്‍ പറഞ്ഞു. 

No comments:

Post a Comment