Wednesday, February 26, 2014

ഉടമസ്ഥയുടെ കൊലയാളിയെ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് വളര്‍ത്തുതത്തയുടെ മൊഴി. വളര്‍ത്തുതത്ത കൊലയാളിയുടെ പേര് പറഞ്ഞതോടെ ആഗ്രാ പൊലീസിനെ ഒരു മാസമായി അലട്ടിയ ദുരൂഹതകള്‍ക്കാണ് അന്ത്യമായത്.

Parrot-lifts-the-mystery-surrounding-owner’s-death--names-the-killerKerala tv show and newsഉടമസ്ഥയുടെ കൊലയാളിയെ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് വളര്‍ത്തുതത്തയുടെ മൊഴി. വളര്‍ത്തുതത്ത കൊലയാളിയുടെ പേര് പറഞ്ഞതോടെ ആഗ്രാ പൊലീസിനെ ഒരു മാസമായി അലട്ടിയ ദുരൂഹതകള്‍ക്കാണ് അന്ത്യമായത്.


സംഭവം ഇങ്ങനെ , ഈ മാസം ആദ്യമാണ് ആഗ്രയിലെ വിജയ് ശര്‍മ്മയുടെ ഭാര്യ നീലവും, അവരുടെ വളര്‍ത്ത് നായയും കൊല്ലപ്പെടുന്നത്. മൃഗസ്നേഹിയായ ഇവര്‍ പട്ടിക്ക് പുറമേ ഒരു തത്തയെയും വളര്‍ത്തിയിരുന്നു. 

നീലത്തിന്റെ മരണത്തില്‍ ഒരു തുമ്പും കിട്ടാതിരുന്ന പൊലീസിനോട് വീട്ടിലുള്ളവര്‍ ഒരു സൂചന നല്‍കുകയായിരുന്നു. വിജയ് ശര്‍മ്മയുടെ മരുമകന്‍ ആഷു വീട്ടില്‍ എത്തുമ്പോള്‍ തത്ത ഭക്ഷണം കഴിക്കുന്നില്ല, പിന്നെ വല്ലാതെ ശബ്ദമുണ്ടാക്കുന്നു. 

തത്തയുടെ അപ്രതീക്ഷിതമായ സ്വഭാവം കണ്ട വിജയ് കുടുംബത്തിലുള്ള എല്ലാവരുടെയും പേര് തത്തയ്ക്ക് പറഞ്ഞുകേള്‍പ്പിച്ചു. അപ്പോള്‍ തത്ത ആശുമാറാ.. ആശു മാറാ എന്ന് പറഞ്ഞതായി വിജയ് പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസ് ആശുവിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു.

അതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. നേരത്തെ ആരുമില്ലാത്ത നേരത്ത് വീട്ടില്‍ എത്തിയ ആഷു, നീലത്തെ കടന്നു പിടിച്ച് ബലാത്കാരം ചെയ്യാന്‍ ശ്രമിച്ചു. ഇത് എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലുള്ള ബലംപിടുത്തതില്‍ നീലം കൊല്ലപ്പെട്ടു. നീലത്തെ രക്ഷിക്കാന്‍ ശ്രമിച്ച വളര്‍ത്തുപട്ടിയെയും ആഷു കൊലപ്പെടുത്തി. എന്തായലും നീലത്തിന്റെ തത്ത ഇപ്പോള്‍ താരമായിരിക്കുകയാണ്.

No comments:

Post a Comment