Sunday, February 16, 2014

പ്രതിഫലം തരാതെ എങ്ങിനെ ശരിയാകും?: രഞ്ജിനി ഹരിദാസ്

mangalam malayalam online newspaperKerala tv show and newsരഞ്ജിനി അഭിനയിക്കണമെങ്കില്‍ ഇരിക്കുന്നേടത്ത് പണമെത്തിക്കണമെന്ന സംവിധായകന്‍ ശ്യാംപ്രവീണിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രശസ്ത അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. 'ഒറ്റ ഒരുത്തിയും ശരിയല്ല' എന്ന ശ്യാംപ്രവീണിന്റെ ചിത്രം താന്‍ കാരണം പ്രതിസന്ധിയിലായെന്ന ആരോപണമാണ് രഞ്ജിനി നിഷേധിച്ചത്.

അഭിനയിച്ചതിന് നിശ്ചയിച്ച പ്രതിഫലം തരാതിരുന്നതുകൊണ്ടാണ് താന്‍ ചിത്രവുമായി തുടര്‍ന്ന് സഹകരിക്കാതിരുന്നതെന്ന് രഞ്ജിനി പറയുന്നു. ''ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മൂന്നുമാസം ഞാന്‍ വിദേശത്തുപോയി എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ മനസിലാകും ഞാന്‍ എത്രനാളാണ് വിദേശത്ത് നിന്നത് എന്ന്. പക്ഷേ വിദേശത്തുനിന്നും തിരിച്ചെത്തിയശേഷം ഞാന്‍ സെറ്റിലെത്തിയിട്ടില്ലെന്നകാര്യം സത്യമാണ്. കാരണം ഞാന്‍ എന്റെ ഭാഗങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പോയത്. പക്ഷേ അതിന്റെ പ്രതിഫലം സിനിമയുടെ അണിയറക്കാര്‍ എനിയ്ക്ക് തന്നിരുന്നില്ല. പിന്നീട് ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി അവരെന്നെ വിളിച്ചില്ല. അവര്‍ അത് മറ്റാരെയെങ്കിലും വച്ച് ചെയ്യിച്ചുകാണും'' രഞ്ജിനി പറയുന്നു.
''പലവട്ടം ആവശ്യപ്പെട്ടിട്ടും ചെയ്ത ജോലിയ്ക്കുള്ള പ്രതിഫലം തരാന്‍ അവര്‍ തയ്യാറായില്ല. വാഗ്ദാനം ചെയ്ത പ്രതിഫലത്തുകയുടെ 30ശതമാനം മാത്രമാണ് അവരെനിയ്ക്ക് തന്നത്. അതുകൊണ്ടാണ് പൊന്‍മുടിയിലെ ലൊക്കേഷനില്‍നിന്ന് ഞാന്‍ തിരിച്ചുപോയത്.'' രഞ്ജിനി പറഞ്ഞു.
 

No comments:

Post a Comment