Wednesday, February 19, 2014

കള്ളനെന്ന് ആരോപിച്ച് കയ്യും കാലും കൂട്ടിക്കെട്ടി യുവാവിനെ ഉറുമ്പിന്‍പുറ്റില്‍ തള്ളുന്ന വീഡിയോ പുറത്തായി.

Kerala tv show and news
ടെറെസീന: കള്ളനെന്ന് ആരോപിച്ച് കയ്യും കാലും കൂട്ടിക്കെട്ടി യുവാവിനെ ഉറുമ്പിന്‍പുറ്റില്‍ തള്ളുന്ന വീഡിയോ പുറത്തായി. ബ്രസീലിലെ ഉള്‍നാടന്‍ ഗ്രാമമായ ടെറെസീനയിലാണ് സംഭവം അരങ്ങേറിയത്. കേവലം പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന യുവാവിനെയാണ് കൈകള്‍ പിറകോട്ട് കെട്ടി കാലുമായി ബന്ധിപ്പിച്ച് എടുത്തുകൊണ്ടുപോയി ഉറുമ്പിന്‍പുറ്റില്‍ തള്ളുന്നത്. കയറിന്റെ ഒരറ്റം കഴുത്തിലൂടെ ഇട്ടുകൊണ്ട് ഒരു ബക്കറ്റ് കണക്കെയാണ് ഈ യുവാവിനെ എടുത്തുകൊണ്ട് പോകുന്നത്.
                         വീഡിയോയുടെ ഒടുവിലാണ് യുവാവിനെ ഉറുമ്പിന്‍ കൂട്ടത്തില്‍ കൊണ്ടിടുന്നത് നമുക്ക് കാണാന്‍ സാധിക്കുക. വേദന സഹിക്കാന്‍ വയ്യാതെ യുവാവ് തേങ്ങിക്കരയുന്നതും, യുവാവിന്റെ മുഖത്ത് നാട്ടുകാര്‍ അടിച്ച പാടുകളും വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കും. 

No comments:

Post a Comment