Tuesday, February 18, 2014

പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ ഹോമം. പ്രേതത്തെ ഭയന്ന്

Kerala tv show and news
ടോങ്ക്:  പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ ഹോമം. പ്രേതത്തെ ഭയന്ന് ടോങ്ക് ജില്ലയിലെ ഒരു യുപി സ്ക്കുളിലാണ് പ്രത്യേകം ഹോമം നടത്തിയത്. ഒരു പെണ്‍കുട്ടിയുടെ പ്രേതത്തെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 170 ഓളം കുട്ടികള്‍ കഴിഞ്ഞ 5 ദിവസമായി സ്ക്കുളില്‍ എത്താഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഹോമം. സ്ക്കുളിലെ 3 കുട്ടികളാണ് സ്ക്കുളില്‍ വെച്ച് പ്രേതത്തെ കണ്ടുവെന്ന് പറയുന്നത്. ടോയ് ലറ്റില്‍ നിന്ന് ഈ കുട്ടികളെ പ്രേതം പുറത്തേയ്ക്ക് തള്ളിയെന്നാണ് പറയുന്നത്. തുടര്‍ന്ന് ഭയന്ന കുട്ടികള്‍ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഈ വാര്‍ത്ത കാട്ടുതീ പോലെ പരന്നതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്ക്കുളില്‍ അയയ്ക്കാതായത്. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.

                               തുടര്‍ന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന തേജാജി ക്ഷേത്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ പ്രാര്‍ത്ഥനയും വിവിധ പൂജകളും നടത്തിയത്. ശനിയാഴ്ച മുതല്‍ ഞായറാഴ്ച വരെയായിരുന്നു ഈ പൂജ. പൂജ നടത്തിയാല്‍ പ്രേതം ഇനി സ്കൂളിലോ നാട്ടിലോ എത്തില്ലെന്നാണ് തേജാജി പറഞ്ഞത്. 

No comments:

Post a Comment