Friday, March 14, 2014

28 കാരിയായ യുവതിക്ക് പിറന്നത് രണ്ട് തലയുള്ള പെണ്‍കുട്ടി; രക്ഷപെടുമോ എന്ന ആശങ്കയില്‍ ഡോക്ടര്‍മാര്‍.d

Kerala tv show and news
ന്യൂഡല്‍ഹി: 28 കാരിയായ യുവതിക്ക് പിറന്നത് രണ്ട് തലയുള്ള പെണ്‍കുട്ടി. ഹരിയാനയിലെ സോണിപ്പട്ടില്‍ ആണ് 28 കാരിയായ യുവതിക്ക് 2 തലയുള്ള പെണ്‍കുട്ടി പിറന്നത്. സിഗ്നസ് ജെ.കെ ഹിന്ദു ഹോസ്പിറ്റലില്‍ നടന്ന ഓപ്പറേഷനില്‍ പുറത്തെടുത്ത കുട്ടിക്ക രണ്ട് തലയും രണ്ട് കഴുത്തും രണ്ട് നട്ടെല്ലുമാണ് ഉണ്ടായിരുന്നത്. കുഞ്ഞ് രക്ഷപെടാന്‍ സാധ്യത വിരളമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ വൈകല്യത്തെക്കുറിച്ച് മനസിലാക്കിയത്. അപ്പോഴേയ്ക്കും കാര്യങ്ങള്‍ വൈകിപ്പോയിരുന്നു. 
                            അസാധാരണമായ രീതിയിലുള്ളതിനാല്‍ ശരീരം വേര്‍പെടുത്താനും കഴിയില്ല. ഗര്‍ഭിണിയായിരിക്കെ അള്‍ട്രാ സൌണ്ട് സ്കാന്‍ നടത്താന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ കുഞ്ഞിന്റെ അവസ്ഥ മുന്‍കൂട്ടി മനസിലാക്കാന്‍ ഊര്‍മിള ശര്‍മ എന്ന യുവതിക്ക് കഴിഞ്ഞില്ലെന്നും തങ്ങള്‍ക്ക് ആകും വിധം സഹായമേകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ സൂഷ്മനിരീക്ഷണത്തില്‍ കഴിയുകയാണ് കുഞ്ഞ്.

No comments:

Post a Comment