Tuesday, March 25, 2014

കോഴി മുട്ടയ്ക്ക് അടയിരിക്കുന്നത് ഒരു കുറുക്കന്‍; ........ അപൂര്‍വ്വ കഥ.

Kerala tv show and news
ലണ്ടന്‍: കോഴി മുട്ടയ്ക്ക് അടയിരിക്കുന്നത് ഒരു കുറുക്കന്‍. കോഴിയെ പിടിക്കുന്ന കുറുക്കനെപ്പറ്റി നാം കേട്ടിട്ടുണ്ടാകാം. എന്നാല്‍ കോഴി മുട്ടയ്ക്ക് അടയിരിക്കുന്ന കുറക്കനെക്കുറിച്ച് കേള്‍ക്കുന്നത് ആദ്യമായിരിക്കും. എന്നാല്‍ സംഭവം സത്യമാണ് കേട്ടോ. ബ്രിട്ടനിലെ പോര്‍ട്ട് സ്മൌത്തിലാണ് ഒരു കുറിക്കന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൌതുകമായി കോഴി മുട്ടകള്‍ക്ക് മേല്‍ അടയിരിക്കുന്നത്. ഒരു ദിവസം രാവിലെ കോഴിക്കൂട് പരിശോധിക്കാനെത്തിയ ജെയ് ന്‍ ഫ്രാന്‍സ് എന്ന വീട്ടമ്മ കോഴിക്കൂട്ടിലെ അതിഥിയെ കണ്ട് ഞെട്ടിപ്പോകുകയാണ് ഉണ്ടായത്.
            തന്നെ കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ കിടന്ന കുറുക്കനെ സൂക്ഷിച്ചുനോക്കിയപ്പോള്‍ ആശാന്‍ മുട്ടകള്‍ ചേര്‍ത്തുവച്ച് അവയ്ക്ക് ചൂടുപകരുന്ന കാഴ്ചയാണ് കണ്ടത്. കോഴികളെയും മുയലുകളെയും വളര്‍ത്തുന്നവര്‍ക്ക് എന്നും പേടി സ്വപ്നമാണ് കുറുക്കന്മാര്‍. എന്നാല്‍ കോഴികളുടെ അന്തകന്‍ രക്ഷകനാകുന്ന കാഴ്ചയാണ് താന്‍ കണ്ടതെന്ന് ജെയ് ന്‍ ഫ്രാന്‍സീസ് പറഞ്ഞു. കുറുക്കന്റെ കിടപ്പ് കണ്ട് ആദ്യം കോഴികള്‍ ഒന്ന് പേടിച്ചെങ്കിലും ശത്രുവല്ലെന്ന് മനസിലായതോടെ അവര്‍ക്കും സന്തോഷമായെന്ന് ജെയ് ന്‍ വ്യക്തമാക്കുകയുണ്ടായി. 

No comments:

Post a Comment