Sunday, March 23, 2014

സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപെട്ട ആനകള്‍ വാഹനങ്ങള്‍ തകര്‍ത്തതായി .......

Kerala tv show and news
മിസൌറി: അമേരിക്കയിലെ മിസൌറിയിലാണ് സംഭവം നടന്നത്. സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപെട്ട ആനകള്‍ വാഹനങ്ങള്‍ തകര്‍ത്തതായി പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മൂള ഷ്രൈന്‍ സര്‍ക്കസ് കമ്പനിയുടെ ചില്‍ഡ്രന്‍ റൈഡ് വിഭാഗത്തില്‍ നിന്ന് രക്ഷപെട്ട ആനകള്‍ സര്‍ക്കസ് കൂടാരത്തിന് പുറത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് തകര്‍ത്തത്. പിടിയാനകളാണ് രക്ഷപെട്ടത്.
                          പിടിയാനകള്‍ സര്‍ക്കസ് കൂടാരവും നശിപ്പിച്ചതായി പോലീസ് പറയുന്നു. രക്ഷപെട്ട ആനകളെ സര്‍ക്കസ് കൂടാരത്തില്‍ തന്നെ തിരികെയെത്തിച്ചെന്ന് സര്‍ക്കസ് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

No comments:

Post a Comment