Sunday, March 16, 2014

മമതയില്ലാത്ത രോഗത്തെ തോല്പിച്ച്...






















രണ്ടു വട്ടം തന്നെ പതിയിരുന്നു പിടിച്ച രോഗത്തെ ചെറുത്തു തോല്‍പ്പിച്ച് മംമ്ത വീണ്ടും വെള്ളിത്തിരയിലെത്തുമ്പോള്‍ അത് സമാനതകളില്ലാത്ത ഒരു തിരിച്ചുവരവിന്റെ കഥയാവുന്നു


റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് വിടാനുള്ള കരച്ചിലായിരുന്നു അത്. നന്നായി കരഞ്ഞു. ഇനി ഞാന്‍ കരയില്ലെന്നും എത്ര കഷ്ടപ്പെട്ടിട്ടായാലും ചികിത്സ പൂര്‍ത്തിയാക്കുമെന്നും അമ്മയ്ക്ക് വാക്കു കൊടുത്തു. വല്ലാത്തൊരു വാശിയായിരുന്നു. എന്തിനേയും നേരിടാനുള്ള കരുത്ത്...


കാലത്തിന്റെ കണ്ണു പൊത്തിക്കളിയ്ക്കിടെ, ജീവിതത്തില്‍ ഇരുളും വെളിച്ചവും മാറി മാറി വരുമ്പോഴും മംമ്തയുടെ മനസ്സ് ശാന്തമാണ്. നിശ്ചയദാര്‍ഢ്യത്താല്‍ തനിക്കു നേരെ വരുന്ന പ്രതിസന്ധികളെയെല്ലാം അതിജീവിക്കുകയാണ് മംമ്ത. 
ആര്‍ക്ക്‌ലൈറ്റുകളുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് രണ്ടാം തവണയാണ് മംമ്തയ്ക്കു മാറിനില്‍ക്കേണ്ടി വരുന്നത്. എപ്പോഴോ ശരീരത്തില്‍ കയറിയ കാന്‍സര്‍ തന്റെ രണ്ടാംഭാവം പ്രദര്‍ശിപ്പിച്ചപ്പോഴായിരുന്നു അത്. അപ്പോഴും കീഴടങ്ങില്ലെന്നും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും ആ മനസ്സ് മന്ത്രിച്ചു. Kerala tv show and news

No comments:

Post a Comment