വത്തിക്കാന്‍സിറ്റി: വൈദിക വിദ്യാര്‍ത്ഥിയായിരിക്കെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. മാര്‍പാപ്പയായി സ്ഥാനമേറ്റതിന്റെ ആദ്യവര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് തനിക്കും ആ പെണ്‍കുട്ടിക്കും വളരെ കുറച്ചു പ്രായമേ ഉണ്ടായിരുന്നുള്ളുവെന്നും ഇതെല്ലാം കുമ്പസാരകനോട് പറഞ്ഞിരുന്നുവെന്നും പോപ്പ് വ്യക്തമാക്കി. വൈദീകനാകാന്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കെ കണ്ടുമുട്ടിയ പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നെന്നായിരുന്നു മാര്‍പാപ്പയുടെ കുറ്റസമ്മതം. പക്ഷേ ഒരാഴ്ചയോളമേ ആ പ്രണയം നീണ്ടുനിന്നുള്ളു.
No comments:
Post a Comment