Saturday, March 8, 2014

ഗര്‍ഭം അലസിപ്പിക്കുവാന്‍ വിന്നാഗിരി കുടിച്ചചു............!!!!!!!!!!

Kerala tv show and news: ഗര്‍ഭം അലസിപ്പിക്കുവാന്‍ വിന്നാഗിരി കുടിച്ച യുവതി മരിച്ചു. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തിനിടെ ഗ്രേറ്റ് മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡില്‍ നിന്നുള്ള  കാതറിന്‍ ഫുറെയെന്ന 38 കാരിയാണ് വിന്നാഗിരി കഴിച്ച് മരിച്ചത്. വിന്നാഗിരി കഴിച്ചാല്‍ ഗര്‍ഭം അലസിപ്പിക്കാമെന്ന് ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച അറിവാണ് ഇവരുടെ ജീവനെടുത്തത്. അബോര്‍ട്ട് ചെയ്യാന്‍ ജിപിയെ സന്ദര്‍ശിക്കാന്‍ കാതറിന്‍ പോയിരുന്നെങ്കിലും സര്‍ജറി ക്ലോസ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് അബോര്‍ഷനു വേണ്ടി വിന്നാഗിരി കുടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
                    ഏകദേശം ഒരു കപ്പ് വിനാഗിരി ഇവര്‍ അകത്താക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിന്നാഗിരി ഒഴിച്ചുകൊടുത്തുവെന്ന കുറ്റത്തിന് ഇവരുടെ സഹോദരന്റെ ഭാര്യ ഡോണ്‍ ചാഡ് വിക്കിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസ് എടുത്തു. കാതറിനെ വിനാഗിരി കഴിപ്പിച്ചത് ഇവരാണോ എന്ന സംശയമാണ് കേസെടുക്കാന്‍ കാരണം. പിന്നീട് ഇവരെ ഒഴിവാക്കുകയായിരുന്നു. 5 കുട്ടികളുടെ മാതാവ് കൂടിയാണ് കാതറിന്‍ ഫുറെ.

No comments:

Post a Comment