Sunday, March 16, 2014

പെരുമ്പാമ്പ് വളര്‍ത്തു നായയെ ചങ്ങലയടക്കം വിഴുങ്ങി. ചിത്രങ്ങള്‍ കാണുക.

Kerala tv show and news
ലണ്ടന്‍: പെരുമ്പാമ്പ് വളര്‍ത്തു നായയെ ചങ്ങലയടക്കം വിഴുങ്ങി. ന്യൂസൌത്ത് വെയില്‍സിലാണ് 50 വയസോളം പ്രായമുള്ള പെരുമ്പാമ്പ് വളര്‍ത്തുനായയെ ചങ്ങലയടക്കം വിഴുങ്ങിയത്. നായയുടെ ഉടമസ്ഥ രാവിലെ കൂട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ നായയ്ക്ക് പകരം 2.5 മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെയാണ് കണ്ടത്. നായയുടെ ചങ്ങല വായില്‍ കുടുങ്ങി അനങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. ഒടുവില്‍ ഈ സ്ത്രീ വന്യജീവി സങ്കേതത്തില്‍ നിന്നും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പെരുമ്പാമ്പിനെ നായയുടെ കൂട്ടില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു. 
                       പെരുമ്പാമ്പിനെ മയക്കിക്കിടത്തി ഓപ്പറേഷന്‍ ചെയ്ത നായയെയും ചങ്ങലയും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍. തന്റെ വളര്‍ത്തുനായയായ ചിഹ്വാഹയെ പെരുമ്പാമ്പ് അപ്പാടെ വിഴുങ്ങിയ ദുഖത്തില്‍ കഴിയുകയാണ് ഇപ്പോള്‍ വീട്ടമ്മ.

No comments:

Post a Comment