ലിപ് ലോക്ക്' ചുംബനം യുവാവ് ആശുപത്രിയില്‍ chinese man kisses turtle goodbye lands in hospital
Kerala tv show and news: ചുംബനം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിവര്‍ ഒത്തിരിയാണ്. അക്കൂട്ടത്തിലേയ്ക്ക് ഇതാ 29 കാരനായ ഒരു യുവാവും. ഇയാള്‍ക്കെന്നാല്‍ ചുംബനം അത്ര നല്ല ഓര്‍മ്മയൊന്നുമല്ല വേദനിപ്പിയ്ക്കുന്ന ഓര്‍മ്മയാണ്. യാദൃശ്ചികമായി തനിയ്ക്ക് കിട്ടിയ കടലാമയെ യുവാവൊന്ന് ചുംബിച്ചു. ആമ സുന്ദരിയ്ക്ക് അതത്ര പിടിച്ചില്ലെന്ന് തോന്നുന്നു. യുവാവിന്റെ ചുണ്ടുകള്‍ ആമ അമര്‍ത്തിപ്പിടിച്ചു. ഒടുവില്‍ ആമയില്‍ നിന്ന് ചുണ്ട് മോചിപ്പിയ്ക്കാന്‍ യുവാവിന് ആശുപത്രി വരെ എത്തേണ്ടി വന്നു. അല്‍പ്പം സഹജീവി സ്‌നേഹമൊക്കെയുള്ള കൂട്ടത്തിലാണ് നമ്മുടെ കഥാനായകന്‍. അതിനാലാണ് തനിയ്ക്ക് കിട്ടിയ ആമയെ കാട്ടിനുള്ളിലെ അരുവിയില്‍ വിടാന്‍ ഇയാള്‍ തീരുമാനിച്ചത്. അരുവിയിലെത്തിയപ്പോഴോ നമ്മുടെ നായകന് ഒരു വിഷമം. ഇത്രയും ദിവസം തന്നോടൊപ്പമുണ്ടായിരുന്നതല്ലേ യാത്ര മൊഴിയായി ആമയ്ക്ക് ഒരു ചുംബനം നല്‍കാന്‍ ഇയാള്‍ ശ്രമിച്ചു. ആമയുടെ മുഖം ഉയര്‍ത്തിപ്പിടിച്ച് ഉമ്മ നല്‍കാന്‍ ശ്രമിയ്ക്കുകയായിരുന്നു യുവാവ്. എന്നിട്ടെന്തായി ആമ യുവാവിന്റെ ചുണ്ടുകള്‍ അമര്‍ത്തിപ്പിപ്പിടിച്ചു. വേര്‍പെടുത്താന്‍ ആകാത്ത വിധം യുവാവിന്‍റെ ചുണ്ടുകള്‍ അകപ്പെട്ടു. എന്തായാലും ആമയുടെ 'ലിപ് ലോക്ക്' യുവാവിന് നല്‍കിയതാവട്ടെ കടുത്ത വേദനയും അല്‍പ്പം മാനക്കേടും. ആശുപത്രിയലെത്തിയാണ് യുവാവ് ചുണ്ടുകള്‍ മോചിപ്പിച്ചത്.
No comments:
Post a Comment