Kerala tv show and newsമലയാളിയുടെ തലകുലുക്കല്‍ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. മലയാളിയായ പോള്‍ മാത്യൂവാണ് ഇന്ത്യക്കാര്‍ തലകുലുക്കിയും സംസാരിക്കും എന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്ന വീഡിയോ പിടിച്ച് യൂട്യൂബില്‍ ഇട്ടത്.
ഫെബ്രുവരി 13ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് 16 ലക്ഷത്തോളം പേര്‍. എന്തെങ്കിലും കാര്യം ചെയ്യുന്നതിന് ഇന്ത്യക്കാരന്‍ തയ്യാറാണ്, അല്ല എന്നീ കാര്യങ്ങള്‍ തലകുലുക്കിയാണ് സംവദിക്കുക എന്നാണ് വീഡിയോ പറയുന്നത്.
പോള്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള മീന്‍ ഫ്രൈഡ് ചിക്കന്‍ കറി എന്ന കൂട്ടായ്മയുടെ മൂന്നാമത്തെ സംരംഭമാണ് ഇന്ത്യന്‍ ഹെഡ്‌ഷേക്ക്‌സ്. കോട്ടയം സ്വദേശി കെവിന്‍, മാവേലിക്കരക്കാരന്‍ അഖില്‍, കൊല്ലം സ്വദേശി എബി എന്നിവരാണ് തലകുലുക്കല്‍ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.

No comments:
Post a Comment