Friday, March 14, 2014

മണിയുടെ മുദ്രാവാക്യംവിളിയില്‍ ഇന്നസെന്റ് ഞെട്ടി!!!!!! vedio വീഡിയോ കാണൂ...

mani_innocentKerala tv show and news









ചാലക്കുടി: ഇന്‍ക്വിലാബ് സിന്ദാബാദ്… കലാഭവന്‍ മണിയെ കാണാനെത്തിയ ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റിനെ മുദ്രാവാക്യം വിളിച്ചാണ് മണി സ്വീകരിച്ചത്.  മണിയുടെ മുദ്രാവാക്യത്തെ ഒപ്പമുള്ളവരും ഏറ്റുപിടിച്ചതോടെ ഇന്നസെന്റിന് പോലും അത്ഭുതമായി. ചാലക്കുടി ചേനത്തുനാട്ടിലുള്ള മണിക്കൂടാരത്തില്‍ വെച്ചായിരുന്നു മലയാളത്തിലെ രണ്ട് താരങ്ങളുടേയും തിരഞ്ഞെടുപ്പ് സമാഗമം.

ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റ് തനിക്ക് പിന്തുണ നല്‍കണമെന്ന് പറഞ്ഞാണ് മണിയുടെ വീട്ടിലെത്തിയത്. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മണി പ്രചാരണത്തിനും താന്‍ സജീവമായി ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. തമാശകള്‍ക്ക് അവധികൊടുത്തുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇന്നസെന്റിന്റേയും കലാഭവന്‍ മണിയുടേയും.
‘ചേട്ടന്‍ ഒട്ടും പേടിക്കണ്ട, മികച്ച ഭൂരിപക്ഷത്തിനു തന്നെ വിജയിക്കും’ ചാലക്കുടിയുടെ മനസറിയുന്ന മണിയുടെ ഉറപ്പ് ലഭിച്ചതോടെ ഇന്നസെന്റിന്റെ മുഖം തെളിഞ്ഞു. പത്തുമിനിറ്റിന്റെ സന്ദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴായിരുന്നു ഇന്നസെന്റിനുവേണ്ടി കലാഭവന്‍മണിയുടെ മുദ്രാവാക്യം വിളി. ആവേശം കൊടുമുടിയിലെത്തിയപ്പോള്‍ വിളിച്ചുപോയതാണെന്നായിരുന്നു മണി പിന്നീട് പറഞ്ഞത്.
യാതൊരു സംശയവും വേണ്ട ഇന്നസെന്റ് നല്ല ഭൂരിപക്ഷത്തിനു ജയിക്കും, എന്റെയും കൂട്ടുകാരുടെയും എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. പത്രലേഖകരുടെ ചോദ്യത്തിനു മണി പറഞ്ഞു.  മണിയും ഭാര്യ നിമ്മിയും ചേര്‍ന്നാണ് വീട്ടിലെത്തിയ ഇന്നസെന്റിനെ സ്വീകരിച്ചത്.

No comments:

Post a Comment