Sunday, April 13, 2014

11 വര്‍ഷമായി കിടപ്പുരോഗിയായിരുന്ന 74 കാരി പ്രാര്‍ത്ഥനയെത്തുടര്‍ന്ന് എഴുന്നേറ്റ് നടന്നു.

Kerala tv show and news
റോം: തെക്കന്‍ ഇറ്റലിയിലെ പോംപെയിലാണ് ഈ അത്ഭുതം അരങ്ങേറിയത്. ഇറ്റാലിയന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ 11 വര്‍ഷമായി കിടപ്പുരോഗിയായിരുന്ന 74 കാരി എഴുന്നേറ്റ് നടക്കുകയായിരുന്നു. 2003 -ല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സര്‍ജറിയെത്തുടര്‍ന്ന് കിടപ്പിലായ മിഷെന വര്‍ഷങ്ങളായി പോംപെയിലെ കൊന്തമാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുമായിരുന്നു. കഴിഞ്ഞ ദിവസം പള്ളിയില്‍ രാവിലത്തെ കുര്‍ബാന നടക്കുമ്പോഴായിരുന്നു അത്ഭുതം നടന്നത്. വിശുദ്ധകുര്‍ബാന സ്വീകരിക്കുമ്പോള്‍ തന്റെ കാലിലൂടെ തീജ്വാല കടന്നുപോയതായി തോന്നിയെന്നും പിന്നീടത് ശരീരമാകെ പടര്‍ന്നുവെന്നും ആ സമയത്ത് പൂക്കളുടെ നറുമണവും വീശാന്‍ തുടങ്ങിയെന്നും രോഗശാന്തി ലഭിച്ച മിഷെലിന കോമെഗ്ന പറഞ്ഞു. പള്ളിയിലാണെന്ന കാര്യം പോലും താന്‍ മറന്നുപോയി.
                     ഉടുപ്പുകള്‍ക്ക് തീപിടിച്ചതായി തോന്നി. ഇതിനിടെ വിയര്‍പ്പ് തലയില്‍ നിന്ന് ധാരയായൊഴുകാന്‍ തുടങ്ങിയിരുന്നു. തനിക്ക് വല്ലാത്ത ആഹ്ലാദം തോന്നുന്നതായി ഭര്‍ത്താവിനോട് പറഞ്ഞു. നടക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. അതനുസരിച്ച് ഭര്‍ത്താവ് പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോഴേയ്ക്കും തനിക്ക് നടക്കാന്‍ കഴിഞ്ഞെന്നും മിഷെലിന പറഞ്ഞു.

No comments:

Post a Comment