Saturday, April 12, 2014

അബ്ബാസിന്റെ വീട്ടില്‍ അണലിക്ക് സുഖപ്രസവം; കുഞ്ഞുങ്ങള്‍ ഒന്നല്ല 27.

Kerala tv show and news
വളാഞ്ചേരി: അബ്ബാസിന്റെ വീട്ടില്‍ അണലിക്ക് സുഖപ്രസവം. പിറന്നത് 27 അണലിക്കുഞ്ഞുങ്ങള്‍. പാമ്പു പിടുത്തക്കാരനായ അബ്ബാസ് കൈപ്പുറം പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയില്‍ നിന്നും പിടിച്ച അണലിയാണ് 27 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പട്ടാമ്പി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ച് കാത്തിരിക്കുകയാണ് ഇപ്പോള്‍ അബ്ബാസ്. പിടികൂടുമ്പോള്‍ തന്നെ പാമ്പ് ഗര്‍ഭിണിയായിരുന്നെന്നും വീട്ടികൊണ്ട് വന്ന് സംരക്ഷിക്കുകയായിരുന്നെന്നും അബ്ബാസ് പറഞ്ഞു. അബ്ബാസിന്റെ വീട്ടിലെ അണലിയുടെ സുഖപ്രസവം അറിഞ്ഞ് നാട്ടുകാര്‍ ഒന്നാകെ കാണാനെത്തുന്നുണ്ട്.

No comments:

Post a Comment