Thursday, April 24, 2014

ഗള്‍ഫിലെ വിവിധ ജയിലുകളില്‍ കഴിയുന്നത് 3497 ഇന്ത്യക്കാര്‍.സൌദി അറേബ്യ (1400),

Kerala tv show and news
ന്യൂഡല്‍ഹി: ഗള്‍ഫിലെ വിവിധ ജയിലുകളില്‍ കഴിയുന്നത് 3497 ഇന്ത്യക്കാര്‍. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് 3497 ഇന്ത്യക്കാരാണ്. ഇതില്‍ ജിദ്ദയിലെ ബാന്‍ഡി റെഡ് സി പോസ്റ്റില്‍ മാത്രം 588 പേരുണ്ട്. 112 രാജ്യങ്ങളിലായി 6569 ഇന്ത്യക്കാരാണ് ശിക്ഷ അനുഭവിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഗള്‍ഫിലാണ്. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം ഇങ്ങനെ. സൌദി അറേബ്യ (1400), യുഎ ഇ( 1025), കുവൈറ്റ് (250), ഒമാന്‍ (106), ബഹ് റിന്‍ (76), ഖത്തര്‍ (72) എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്. 

No comments:

Post a Comment