Tuesday, April 15, 2014

സൌദിയില്‍ നിസ്ക്കാരത്തിനിടയില്‍ തൊഴിലുടമയെ വീട്ടുജോലിക്കാരി കോടാലിക്ക് വെട്ടിക്കൊന്നു.

Kerala tv show and news


തായിഫ്: സൌദിയിലെ തായിഫിലാണ് സംഭവം നടന്നത്. പ്രഭാത നിസ്ക്കാരത്തിനിടെ തൊഴിലുടമയായ സ്ത്രീയെ വീട്ടുജോലിക്കാരി കോടാലിക്ക് വെട്ടിക്കൊല്ലുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മാതാവിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്.
                           ഉടനെ മകന്‍ അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. വീട്ടുടമയായ സ്ത്രീയുടെ ശരീരത്തില്‍ 8 പ്രാ‍വശ്യം കോടാലിക്ക് വെട്ടിയ പാടുണ്ട്. എതോപ്യന്‍ യുവതിയാണ് കൊല നടത്തിയത്. ഇതിനുശേഷം ഇവര്‍ കടന്നുകളഞ്ഞെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

No comments:

Post a Comment