Friday, April 18, 2014

പ്രിയങ്ക ഗാന്ധി ഫുള്‍ടൈം മദ്യത്തിന് അടിമയാണെന്ന് ബി.ജെ.പി

Kerala tv show and news
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ഫുള്‍ടൈം വെള്ളത്തിലാണെന്നും മദ്യത്തിന് അടിമയാണെന്നും ആരോ‍പിച്ച് ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി രംഗത്തെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മകളാണെങ്കിലും പ്രിയങ്കയ്ക്ക് മോഡിക്കെതിരെ മത്സരിക്കാന്‍ ഒരു യോഗ്യതയുമില്ല. പ്രിയങ്ക അമിത മദ്യപാനിയാണ്. ഭര്‍ത്താവിനാകട്ടെ ചീത്തപ്പേരും ഉണ്ട്. ഇക്കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സ്വാമി വ്യക്തമാക്കി.
           പ്രിയങ്ക മോഡിക്കെതിരെ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ആയിരുന്നു സ്വാമി ഇങ്ങനെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിവാദ പരാമര്‍ശം നടത്തിയ സ്വാമിക്കെതിരെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ പ്രസ്താവന പിന്‍വലിക്കാന്‍ വിസമ്മതിച്ച സ്വാമി, പ്രിയ ആരോപണം നിഷേധിക്കാത്തത് എന്തേ എന്ന് ചോദിച്ചു.

No comments:

Post a Comment