Saturday, March 29, 2014

ഒരു കുടുംബത്തിന്റെ ഉറക്കം കെടുത്തി ഒരു പക്ഷി !!!!!!!!! ഒരു പക്ഷി വാര്‍ത്തകളില്‍ നിറയുന്നു.

Kerala tv show and news
ലണ്ടന്‍: ഒരു കുടുംബത്തിന്റെ ഉറക്കം കെടുത്തി ബ്രിട്ടനില്‍ ഒരു പക്ഷി വാര്‍ത്തകളില്‍ നിറയുന്നു. കേംബ്രിഡ്ജില്‍ നിന്നാണ് ശല്ല്യക്കാരനായ ഈ പക്ഷിയുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. നമ്മള്‍ ഉപ്പന്‍ എന്ന് വിളിക്കുന്നതുപോലെയുള്ള ഈ ആണ്‍പക്ഷിയുടെ ജോലി വീട്ടുകാരെയും നാട്ടുകാരെയും കണ്ണില്‍കണ്ടവരെയെല്ലാം ആക്രമിക്കുക എന്നതാണ്. വീടിന് പുറത്തിറങ്ങിയാല്‍ വേഗത്തില്‍ പറന്നടുക്കുന്ന പക്ഷി വീട്ടുകാരെ കൊത്തുകയും മാന്തുകയുമാണ് ചെയ്യുക. ഈ പക്ഷിയെക്കൊണ്ട് പൊറുതിമുട്ടി വീട്ടില്‍ കഴിയാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ആനി മാരി ഹാമില്‍ട്ടന്‍ എന്ന വീട്ടമ്മയും കുടുംബവും. ഈ പക്ഷി പ്രശ്നം തുടങ്ങിയിട്ട് ഒരാഴ്ചയായെന്ന് ആനി പറയുന്നു.
              ഒരാഴ്ച മുന്‍പ് വീട്ടില്‍ സാധനങ്ങളുമായി വന്ന കാര്‍ ഡ്രൈവറെ ഏകദേശം 20 മിനിറ്റോളം ഈ പക്ഷി ബന്ദിയാക്കിയെന്ന് ആനി പറഞ്ഞു. തന്നെ കൊത്താന്‍ പാഞ്ഞടുത്ത പക്ഷിയില്‍ നിന്ന് രക്ഷപെടാന്‍ ഡ്രൈവര്‍ കാറിനകത്ത് കയറി വാതില്‍ അടച്ചിരിക്കുകയായിരുന്നു. കുറച്ചുനേരം പക്ഷിയെ കണ്ടില്ലെങ്കില്‍ പിന്നെ വീട്ടുകാരുടെ മനസമാധാനം തന്നെ പോകും. കാരണം വീട്ടില്‍ എവിടെയെങ്കിലും പതുങ്ങിയിരുന്ന് ഞൊടിയിടയിലാകും ഇവന്റെ ആക്രമണം. 
നായയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡിന് പകരം ആക്രമണകാരിയായ പക്ഷിയുണ്ട് സൂക്ഷിക്കണം; കൈയില്‍ നീളമുള്ള വടി കരുതണം എന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ആനിയും കുടുംബവും. കണ്ണില്‍കണ്ടവരെയെല്ലാം ആക്രമിക്കുന്ന പക്ഷി വിചിത്രമാണെന്ന് പക്ഷിശാസ്ത്ര വിഭാഗവും അഭിപ്രായപ്പെടുന്നു.

വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ രോഗി യന്ത്രമുപയോഗിച്ച് സ്വയം കൈ വെട്ടിമാ‍റ്റി.

ലണ്ടന്‍: വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ രോഗി യന്ത്രമുപയോഗിച്ച് സ്വയം കൈ വെട്ടിമാ‍റ്റി. ഡെവണിലെ ന്യൂടണ്‍ ആബട്ടിലുള്ള മാര്‍ക്ക് ഗൊഡാര്‍ഡ് എന്ന 40 കാരനാണ് ഡോക്ടര്‍മാരെ പരിഹസിച്ചുകൊണ്ട് ഈ സാഹസത്തിന് മുതിര്‍ന്നത്. മോട്ടോര്‍ സൈക്കിള്‍ അപകടത്തിനുശേഷം പരുക്കേറ്റ കൈയുടെ വേദന സഹിക്കാതായപ്പോള്‍ ഇയാള്‍ സ്വയം വീട്ടില്‍ നിര്‍മ്മിച്ച യന്ത്രമുപയോഗിച്ച് അത് വെട്ടിമാറ്റുകയായിരുന്നു. മുറിച്ചുമാറ്റിയ കൈ വീണ്ടും തുന്നിപ്പിടിപ്പിക്കാതിരിക്കാന്‍ അത് തീയിലിട്ട് കത്തിക്കുകയും ചെയ്തു. കൈയുടെ കലശലായ വേദനയെത്തുടര്‍ന്ന് 16 വര്‍ഷമായി ഇത് മുറിച്ച് മാറ്റാന്‍ ഇദേഹം എന്‍.എച്ച്.എസ് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചിരുന്നു. 
                            എന്നാല്‍ യാതൊരു വിധത്തിലും മാര്‍ക്കിനെ സഹായിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായിരുന്നില്ല. കൈ മുറിച്ചുമാറ്റാത്ത പക്ഷം താന്‍തന്നെ അത് ചെയ്യുമെന്ന് മാര്‍ക്ക് ഡിസംബറില്‍ ഡോക്ടര്‍മാരോട് പറയുകയും ചെയ്തു. തന്റെ കൃത്യനിര്‍വഹണത്തിനായി പഴയൊരു ഗേറ്റ് പോസ്റ്റും ചില സ്പ്രിങ്ങുകളും വാളും ഉപയോഗിച്ചുകൊണ്ടുള്ള ഒരു യന്ത്രം മാര്‍ക്ക് സ്വയം നിര്‍മ്മിക്കുകയായിരുന്നു. പുറത്തുപോയ ഭാര്യ തിരികെയെത്തിയപ്പോള്‍ മാര്‍ക്ക് കൈ തീയില്‍ എറിയുന്നതാണ് കണ്ടത്. ഉടന്‍ തന്നെ അവര്‍ പാരാമെഡിക്കലിനെ വിളിച്ച് ഇദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനകം രണ്ട് പൈന്റ് രക്തം ഒഴുകി പോവുകയും ചെയ്തിരുന്നു. അനസ്തേഷ്യ പോലും നല്‍കാതെ നടത്തിയ ഓപ്പറേഷനിലൂടെ കൈ മുറിച്ചുമാറ്റാന്‍ കഴിഞ്ഞെങ്കിലും ഇരുപത്തിയെട്ടാം വയസുമുതല്‍ അനുഭവിക്കുന്ന വേദന നീക്കം ചെയ്യാന്‍ മാര്‍ക്കിന് കഴിഞ്ഞില്ലെന്നാണ് വിവരം.Kerala tv show and news

രഞ്ജിനി ഹരിദാസിന്റെ മനോഹരമായ ഫോട്ടോ ഷൂട്ട് കാണാം.

Kerala tv show and news
ടെലിവിഷന്‍ അവതാ‍രകയെന്ന നിലയിലും നടിയെന്ന നിലയിലും ഏറെ ശ്രദ്ധപിടിച്ചു പറ്റിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ കൂടുതല്‍ പ്രശസ്തയായത്. 2000 -ല്‍ നടന്ന മിസ് കേരള വിജയിയും ആയിരുന്നു രഞ്ജിനി ഹരിദാ‍സ്. ഇപ്പോള്‍ വാര്‍ത്തകളിലും വിവാദങ്ങളിലും നിരന്തരം താരമായിക്കൊണ്ടിരിക്കുകയാണ് രഞ്ജിനി. രഞ്ജിനിയുടെ പുതിയ മനോഹരമായ ഫോട്ടോഷൂട്ട് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. പ്രമൂഖ ഫോട്ടോഗ്രാഫര്‍മാരായ സെനിയും ജമേഷ് കോട്ടയ്ക്കലും പകര്‍ത്തിയ ചിത്രങ്ങളാണിത്. ചിത്രങ്ങള്‍ കാണുക.
ടെലിവിഷന്‍ അവതാ‍രകയെന്ന നിലയിലും നടിയെന്ന നിലയിലും ഏറെ ശ്രദ്ധപിടിച്ചു പറ്റിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ കൂടുതല്‍ പ്രശസ്തയായത്. 2000 -ല്‍ നടന്ന മിസ് കേരള വിജയിയും ആയിരുന്നു രഞ്ജിനി ഹരിദാ‍സ്. ഇപ്പോള്‍ വാര്‍ത്തകളിലും വിവാദങ്ങളിലും നിരന്തരം താരമായിക്കൊണ്ടിരിക്കുകയാണ് രഞ്ജിനി. രഞ്ജിനിയുടെ പുതിയ മനോഹരമായ ഫോട്ടോഷൂട്ട് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. പ്രമൂഖ ഫോട്ടോഗ്രാഫര്‍മാരായ സെനിയും ജമേഷ് കോട്ടയ്ക്കലും പകര്‍ത്തിയ ചിത്രങ്ങളാണിത്. ചിത്രങ്ങള്‍ കാണുക.

‘വീട് തല തിരിഞ്ഞോ’?. ചൈനക്കാരുടെ തല തിരിഞ്ഞ വീട് ലോക ശ്രദ്ധയാകര്‍ഷിക്കുന്നു.!!!!!!!!!

Kerala tv show and news
  തല തിരിഞ്ഞ വീട് ലോക ജനശ്രദ്ധയാകര്‍ഷിക്കുന്നു. ചൈനയിലെ ഷാങ്ങ് ഹായിലെ ജിന്‍ഷാന്‍ ഗ്രാമത്തിലെ ഫെന്‍ജിംഗിലാണ് തല തിരിഞ്ഞ വീടിന്റെ പണി പൂര്‍ത്തിയായി വരുന്നത്. മേല്‍ക്കുര താഴെയും തറ മുകളിലുമായാണ് വീട് പണിയുന്നത്. ഗ്രാമത്തിലുള്ള ലോക്കല്‍ ആര്‍ടിസ്റ്റുകള്‍ തന്നെയാണ് ഈ വീട് ഡിസൈന്‍ ചെയ്തത്.
      എഡി 1200 കളില്‍ അവിടം ഭരിച്ചിരുന്ന യുവാന്‍ ഭരണകൂടത്തിന്റെ വീടിന്റെ മാതൃകയിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വീട്ടില്‍ ഏപ്രില്‍ മാസം മുതല്‍ താമസം തുടങ്ങാനാണ് ഉടമകളുടെ പരിപാടി.


3D-printed skul replacement implanted for the first time ever 3ഡി പ്രിന്‍റിങ്ങിലൂടെ തലയോട്ടി നിര്‍മ്മിച്ച്; തലയോട്ടിക്ക് അസുഖമുള്ള യുവതിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചു - See more

3ഡി പ്രിന്‍റിങ്ങിലൂടെ തലയോട്ടി നിര്‍മ്മിച്ച്; തലയോട്ടിക്ക് അസുഖമുള്ള യുവതിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചുKerala tv show and news3ഡി പ്രിന്‍റിങ്ങിലൂടെ തലയോട്ടി നിര്‍മ്മിച്ച്; തലയോട്ടിക്ക് അസുഖമുള്ള യുവതിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചു 

പാപ്പീ അപ്പച്ചാ ,പാപ്പീ അപ്പച്ചാ അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്കു സ്നേഹം

Kerala tv show and newsപാപ്പീ അപ്പച്ചാ ,പാപ്പീ അപ്പച്ചാ
അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്കു സ്നേഹം

x

Thursday, March 27, 2014

ഇന്ധനം ആവശ്യമില്ലാത്ത ബൈക്ക് നിർമിച്ച് കൊടുങ്ങല്ലൂർ സ്വദേശി. .. തിരുവഞ്ചിക്കുളത്ത് വർക്ക്ഷോപ്പ് നടത്തുന്ന ലാലുവാണ് വായു ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനം നിർമ്മിച്ചത്.

Kerala tv show and news
ഇന്ധനം ആവശ്യമില്ലാത്ത ബൈക്ക് നിർമിച്ച് കൊടുങ്ങല്ലൂർ സ്വദേശി. .. തിരുവഞ്ചിക്കുളത്ത് വർക്ക്ഷോപ്പ് നടത്തുന്ന ലാലുവാണ് വായു ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനം നിർമ്മിച്ചത്.

Tuesday, March 25, 2014

funny animals ഒരൽപ്പം നെഞ്ചിടിപ്പോടെയല്ലാതെ നിങ്ങൾക്ക് ഈ വീഡിയോ കണാനാകില്ല ഷെയര്‍ ചെയ്യൂ

Kerala tv show and news

  











 


 


 


 


 


 


 


 


 


 



കാമുകനെ കാണാന്‍ കാമുകി 7 നില കെട്ടിടത്തില്‍ നിന്നും അടുത്ത കെട്ടിടത്തിലേയ്ക്ക് എടുത്ത് ചാടി. വീണത് താഴെ.

K
മുംബൈ: കാമുകനെ കാണാന്‍ 7 നില കെട്ടിടത്തില്‍ നിന്നും അടുത്ത കെട്ടിടത്തിലേയ്ക്ക് എടുത്ത് ചാടി. മുംബൈ അന്ധേരിയിലാണ് 7 നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പെണ്‍കുട്ടി മരിച്ചത്. കാമുകന്‍ ആവശ്യപ്പെട്ടത് പ്രകാരം മുംബൈയിലെ 17 കാരിയായ പെണ്‍കുട്ടി തന്റെ ഫ്ലാറ്റ് ഇരിക്കുന്ന കെട്ടിടത്തില്‍ നിന്നും കാമുകന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലേയ്ക്ക് ചാടുകയായിരുന്നു. നട്ടുച്ചയ്ക്കാണ് കാമുകനുമായി സല്ലപിക്കാന്‍ പെണ്‍കുട്ടി ഏഴാം നിലയില്‍ നിന്നും ഈ സാഹസം കാട്ടിയത്. കാമുകന്റെ മുറി അടച്ചിരിയ്ക്കുന്നത് കണ്ട പെണ്‍കുട്ടി അയാള്‍ക്ക് എസ്.എം.എസ് അയച്ചപ്പോള്‍ ആണ് ടെറസില്‍ നിന്ന് തന്റെ മുറിയിലേ ബാല്‍ക്കണിയിലേയ്ക്ക് ചാടാന്‍ കാമുകന്‍ ഉപദേശിച്ചത്. തുടര്‍ന്ന് ചാടിയ പെണ്‍കുട്ടി കാല്‍ തെന്നി ഏഴാം നിലയില്‍ നിന്ന് താഴെ വീണ് മരിക്കുകയായിരുന്നു.
                               കാമുകന്റെ ഫ്ലാറ്റില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നു. കാമുകനും കാമുകിയും തമ്മിലുള്ള ബന്ധം അറിയാവുന്ന കാമുകന്റെ വീട്ടുകാര്‍ അത് കൊണ്ട് തന്നെ സിസിടിവി പരിശോധിക്കലും സാധാരണമായിരുന്നു. അതിനെ മറികടക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടി കാമുകന്റെ ആവശ്യപ്രകാരം സമാന്തരമായി നില്‍ക്കുന്ന കെട്ടിടത്തിലേയ്ക്ക് ചാടിയത്. കാസര്‍വാസവലി സ്വദേശിയാണ് ഈ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി.

ശവക്കല്ലറയില്‍ ഒരു ചായക്കട; അതും മലയാളിയാണ്..........!!!!!!!!!!!

Kerala tv show and news
ഗാന്ധിനഗര്‍: ശവക്കല്ലറകള്‍ക്കിടയില്‍ ഒരു ചായക്കട. അഹമ്മദാബാദിലെ ഒരു മുസ്ലിം സെമിത്തേരിയാണ് ഇപ്പോള്‍ കൃഷ്ണന്‍ കുട്ടി എന്ന മലയാളി ബിസിനസുകാരനിലൂടെ ഗുജറാത്തിലാകെ പേരെടുത്തിരിക്കുന്നത്. പഴയ ശവക്കല്ലറയില്‍ റസ്റ്ററന്റ് ആരംഭിച്ച് ലോകമാധ്യമ ശ്രദ്ധനേടിയിരിക്കുകയാണ് കൃഷ്ണന്‍കുട്ടി എന്ന ഈ ബിസിനസുകാരന്‍. കല്ലറകള്‍ മൂടി അതിനു മുകളില്‍ കെട്ടീടം പണിയുന്നതിനു പകരം ശവക്കല്ലറ അതേപടി അലങ്കരിച്ച് നിര്‍ത്തി അതിനു ചുറ്റും മേശകള്‍ നിരത്തി റസ്റ്ററന്റ് ആരംഭിച്ചതോടെയാണ് ഗുജറാത്തില്‍ കൃഷ്ണന്‍ കുട്ടി പ്രശസ്തനായത്. ‘ന്യൂ ലക്കി റസ്റ്ററന്റ് എന്നാണ് ഈ ചായക്കടയുടെ പേര്‍. ശവക്കല്ലറകള്‍ തന്നെയാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്നും ഇത് ആളുകള്‍ക്ക് വിത്യസ്ത അനുഭവം നല്‍കുന്നെന്നും കൃഷ്ണന്‍ കുട്ടി പറയുന്നു. 
             ചെറുപ്പക്കാരും പ്രായം ചെന്നവരുമടക്കം നിരവധി പേര്‍ ഈ ചായക്കടയിലേയ്ക്ക് വ്യാപകമായി എത്തിക്കൊണ്ടിരിക്കുകയാണ്. റെസ്റ്ററന്റിന്റെ ഷട്ടറുകള്‍ തുറന്നാലുടന്‍ ജീവനക്കാര്‍ ഇവ അലങ്കരിക്കും. ഇതിനുശേഷം ചെറിയ പ്രാര്‍ത്ഥനയും നടത്തും. പൂക്കള്‍ കൊണ്ട് അലങ്കരിച്ച ശേഷമേ മറ്റ് ജോലികളിലേയ്ക്ക് കടക്കു. മറഞ്ഞുപോയവരെ ആദരിക്കുന്നതുകൊണ്ടാണ് തനിക്ക് ഭാഗ്യം കൈവരുന്നതെന്നാണ് കൃഷ്ണന്‍ കുട്ടി പറയുന്നത്. 16 ആം നൂറ്റാണ്ടിലെ സൂഫി സന്യാസിയുടേതാണ് പ്രധാന കല്ലറയെന്നാണ് പഴമക്കാര്‍ വിശ്വസിക്കുന്നത്. ഇതുകൂടാതെ ഒരു ഡസനോളം കല്ലറകള്‍ ഇതിലുണ്ട്. ഇവ ഇരുമ്പഴികള്‍ കൊണ്ട് വേലികെട്ടി ഭദ്രമായി മൂടിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. 


ദിവസവും 4 കപ്പ് കോഫി കുടിച്ചാല്‍ വായിലെ അര്‍ബുദത്തെ പ്രതിരോധിക്കാം.

Kerala tv show and news
വാഷിങ്ടണ്‍: ദിവസവും 4 കപ്പ് കോഫി കുടിച്ചാല്‍ വായിലെ അര്‍ബുദത്തെ പ്രതിരോധിക്കാം. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാനീയമാണ് കോഫി. ഇതില്‍ ധാരാളം ആന്‍ഡിഓക്സിഡന്റുകള്‍, പോളിഫെനോള്‍സ് മുതലായവ  അടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഓറല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്പി കുടിച്ചാല്‍ മതിയെന്ന് കണ്ടെത്തിയത്. ലോകത്തുള്ള 10 അര്‍ബുദങ്ങളിലൊന്നാണ് ഓറല്‍ ക്യാന്‍സര്‍.
                           പുകവലിയാണ് വായിലെ ക്യാന്‍സറിനുള്ള മുഖ്യകാരണം. സിഗരറ്റ് ബീഡി മുതലായവ വലിക്കുമ്പോള്‍ നിക്കോട്ടിന്‍, കാര്‍ബണ്‍മോണോക്സൈഡ് എന്നിവ ശരീരത്തിലെത്തുകയും ഇവ വായിലെ കോശങ്ങളെ ബാധിച്ച് കാന്‍സറിനു കാരണമാകുകയും ചെയ്യുന്നു. കഫൈന്‍ അടങ്ങിയ നാല് കപ്പോ അതിലധികമോ കോഫി ദിവസവും കുടിക്കുകയാണെങ്കില്‍ 49 ശതമാനം ഓറല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.


കോഴി മുട്ടയ്ക്ക് അടയിരിക്കുന്നത് ഒരു കുറുക്കന്‍; ........ അപൂര്‍വ്വ കഥ.

Kerala tv show and news
ലണ്ടന്‍: കോഴി മുട്ടയ്ക്ക് അടയിരിക്കുന്നത് ഒരു കുറുക്കന്‍. കോഴിയെ പിടിക്കുന്ന കുറുക്കനെപ്പറ്റി നാം കേട്ടിട്ടുണ്ടാകാം. എന്നാല്‍ കോഴി മുട്ടയ്ക്ക് അടയിരിക്കുന്ന കുറക്കനെക്കുറിച്ച് കേള്‍ക്കുന്നത് ആദ്യമായിരിക്കും. എന്നാല്‍ സംഭവം സത്യമാണ് കേട്ടോ. ബ്രിട്ടനിലെ പോര്‍ട്ട് സ്മൌത്തിലാണ് ഒരു കുറിക്കന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൌതുകമായി കോഴി മുട്ടകള്‍ക്ക് മേല്‍ അടയിരിക്കുന്നത്. ഒരു ദിവസം രാവിലെ കോഴിക്കൂട് പരിശോധിക്കാനെത്തിയ ജെയ് ന്‍ ഫ്രാന്‍സ് എന്ന വീട്ടമ്മ കോഴിക്കൂട്ടിലെ അതിഥിയെ കണ്ട് ഞെട്ടിപ്പോകുകയാണ് ഉണ്ടായത്.
            തന്നെ കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ കിടന്ന കുറുക്കനെ സൂക്ഷിച്ചുനോക്കിയപ്പോള്‍ ആശാന്‍ മുട്ടകള്‍ ചേര്‍ത്തുവച്ച് അവയ്ക്ക് ചൂടുപകരുന്ന കാഴ്ചയാണ് കണ്ടത്. കോഴികളെയും മുയലുകളെയും വളര്‍ത്തുന്നവര്‍ക്ക് എന്നും പേടി സ്വപ്നമാണ് കുറുക്കന്മാര്‍. എന്നാല്‍ കോഴികളുടെ അന്തകന്‍ രക്ഷകനാകുന്ന കാഴ്ചയാണ് താന്‍ കണ്ടതെന്ന് ജെയ് ന്‍ ഫ്രാന്‍സീസ് പറഞ്ഞു. കുറുക്കന്റെ കിടപ്പ് കണ്ട് ആദ്യം കോഴികള്‍ ഒന്ന് പേടിച്ചെങ്കിലും ശത്രുവല്ലെന്ന് മനസിലായതോടെ അവര്‍ക്കും സന്തോഷമായെന്ന് ജെയ് ന്‍ വ്യക്തമാക്കുകയുണ്ടായി. 

ഇന്ത്യന്‍ വനിതകള്‍ തട്ടിപ്പിന്റെ പേരില്‍ അഴിയെണ്ണും; ഇവര്‍ രാജ്ഞിയുടെ പോലും പ്രശംസ പിടിച്ചുപറ്റിയ മഹതികള്‍.

Kerala tv show and news
ലണ്ടന്‍: ഇന്ത്യന്‍ വനിതകള്‍ക്ക് ഇനി തട്ടിപ്പിന്റെ പേരില്‍ അഴിയെണ്ണികഴിയാം. ബിസിനസുകാരികളെന്ന നിലയില്‍ പ്രശസ്തരായ രഞ്ജിത് ഉപെല്ലെ (41), കവിതാ നഗല്‍ (37) എന്നിവരാണ് നികുതിദായകരുടെ പേരില്‍ 200,000 പൌണ്ട് തട്ടിയെടുത്തത്. മറ്റുള്ളവര്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിച്ചെന്ന പേരില്‍ എലിസബത്ത് രാജ്ഞിയുടെ പോലും പ്രശംസ പിടിച്ചു പറ്റിയ ഇന്ത്യന്‍ വനിതകളാണ് ഇവര്‍. ഇവരുടെ തട്ടിപ്പ് അതിവിദഗ്ധമായി സൃഷ്ടിച്ചെടുത്ത വിശ്വാസ്യതയിലായിരുന്നു വെന്ന് കോടതി കണ്ടെത്തി. ഈ വിശ്വാസ്യതയിലൂടെ സര്‍ക്കാര്‍ ഫണ്ടുകളും ഇങ്ങനെ കൈക്കലാക്കി. ഇല്ലാത്ത ട്രെയിനിംഗ് കോഴ്സുകളുടെ പേരിലാണ് ഇങ്ങനെ സര്‍ക്കാര്‍ ഫണ്ട് സ്വന്തമാക്കിയത്. വലിയ തുക കൈക്കലാക്കാന്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ ഇടപാടുകാരായി ചിത്രീകരിക്കുകയായിരുന്നെന്ന് കോടതി വ്യക്തമാക്കി. ഇവര്‍ 2008 -ല്‍ സ്ഥാപിച്ച റിക്രൂട്ട് മെന്റ് കമ്പനി, ‘ഔട്ട് സ്റ്റാന്‍ഡിംഗ് വിമെന്‍ ഇന്‍ ബിസിനസ് ഓഫ് ദി ഇയര്‍‘ അവാര്‍ഡിന് ഇവരെ  അര്‍ഹരാക്കിയിരുന്നു. തട്ടിപ്പിനായി ഇവര്‍ ചാള്‍സ് രാജകുമാരനെ വരെ മറയാക്കുകയായിരുന്നു. 
                  ഇങ്ങനെ ബക്കിംഗ് ഹാം പാലസില്‍ ‘ഏഷ്യന്‍ വിമെന്‍ ഓഫ് അച്ചീവ് മെന്റില്‍ വരെയെത്തിച്ചു. ഇവിടെവെച്ചാണ് എലിസബത്ത് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റിയത്. കൂടാതെ ഗോര്‍ഡന്‍ ബ്രൌണ്‍, കാമറോണ്‍, ജോര്‍ജ് ഓസ്ബോണ്‍ എന്നിവരുമായും ഇവര്‍ക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഈ ബന്ധങ്ങളൊക്കെ മുതലെടുത്തായിരുന്നു ഇവര്‍ ഇല്ലാത്ത ട്രെയിനിംഗ് കോഴ്സുകളുടെ പേരില്‍ സര്‍ക്കാന്‍ ഫണ്ട് അടിച്ചുമാറ്റിയത്. പരാജയപ്പെട്ട വിദ്യാര്‍ത്ഥികളെന്ന വ്യാജേന ട്രെയിനിംഗ് കോഴ്സിനും പരീക്ഷയ്ക്കും ചേര്‍ത്ത വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചവരായിരുന്നെന്നും ഇവര്‍ തട്ടിപ്പുകള്‍ക്ക് സ്റ്റാഫിനെപ്പോലും ഉപയോഗിച്ചതായും കോടതി വ്യക്തമാക്കി. 2010 മാര്‍ച്ചിനും നവംബറിനും ഇടയിലായിരുന്നു ഇവരുടെ തട്ടിപ്പ് നാടകങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ഓഗസ്സിലാണ് ഇവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സൌത്ത്വാര്‍ക്ക് ക്രൌണ്‍ കോടതിയില്‍ കുറ്റം സമ്മതിച്ച ഇരുവരുക്കും ഒമ്പതും ആറും മാസം വീതം സസ്പെന്‍ഡ് ജയില്‍ ശിക്ഷയും പിഴയുമാണ് വിധിച്ചിരിക്കുന്നത്.