Saturday, September 28, 2013

വിവാഹിതനാവുന്നത്‌ എന്റെ സഹോദരന്‍: കാവ്യാമാധവന്‍

വിവാഹിതനാവുന്നത്‌ എന്റെ സഹോദരന്‍: കാവ്യാമാധവന്‍

mangalam malayalam online newspaper
താന്‍ ഉടന്‍ പുനര്‍വിവാഹിതയാവുമെന്ന വാര്‍ത്തകള്‍ നടി കാവ്യാമാധവന്‍ നിഷേധിച്ചു. താനല്ല തന്റെ സഹോദരനാണ്‌ വിവാഹിതനാവാന്‍ പോകുന്നത്‌ എന്നും നടി വ്യക്‌തമാക്കി.
തന്റെ വിവാഹം ഉടനുണ്ടാവില്ല. സഹോദരന്റെ വിവാഹനിശ്‌ചയം കഴിഞ്ഞിരിക്കുകയാണ്‌. തലശ്ശേരി സ്വദേശിയാണ്‌ വധു. സഹോദരന്റെ ജാതകത്തില്‍ ചില പ്രശ്‌നങ്ങളുളളതിനാലാണ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടു നടത്തിയതെന്നും കാവ്യ പറയുന്നു.
ഈ ആഴ്‌ചയാദ്യമാണ്‌ കാവ്യയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്‌. വിവാഹഭാഗ്യത്തിനുളള രുഗ്മിണീസ്വയംവരം വഴിപാടും തുലാഭാരവും നടത്തിയാണ്‌ നടിയും കുടുംബവും മടങ്ങിയത്‌. ഇത്‌ കാവ്യ ഉടന്‍വിവാഹിതയാവാനൊരുങ്ങുന്നു എന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു.
കാവ്യയും വിശാലും തമ്മിലുളള വിവാഹബന്ധം അധികാലം നീണ്ടുനിന്നില്ല. വിവാഹമോചനത്തിനു ശേഷം നിശാല്‍ പുനര്‍വിവാഹിതനാവുകയും ചെയ്‌തു. എന്നാല്‍ കാവ്യയൂടെ വിവാഹത്തെ കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വ്യക്‌തമായ വിവരങ്ങളൊന്നും കുടുംബാംഗങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

No comments:

Post a Comment