Saturday, September 28, 2013

മഞ്‌ജു വാര്യര്‍ക്ക്‌ ആഷ്‌ പാരയാകുമോ?

മഞ്‌ജു വാര്യര്‍ക്ക്‌ ആഷ്‌ പാരയാകുമോ?

mangalam malayalam online newspaper
ആര്‍പ്പും ആരവുമായാണ്‌ മഞ്‌ജുവാര്യരുടെ മടങ്ങിവരവ്‌ മാധ്യമങ്ങള്‍ ആഘോഷിച്ചത്‌. കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യത്തിലൂടെയായിരുന്നു മഞ്‌ജു മടങ്ങിവന്നത്‌. എന്നാല്‍, പരസ്യം റിലീസായതോടെ ആരവമെല്ലാം അസ്‌തമിച്ചിരുന്നു. കാരണം പരസ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതു തന്നെ. ടാഗ്‌ ലൈനെ പോലും സാധൂകരിക്കാത്തതാണ്‌ പരസ്യമെന്ന വിമര്‍ശനവും ഉയര്‍ന്നു.
പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കാത്ത പരസ്യത്തിലൂടെ തിരിച്ചുവരവു നടത്തിയത്‌ മഞ്‌ജുവിന്‌ തിരിച്ചടിയായേക്കും. പരാജയപ്പെട്ട പരസ്യം പിന്‍വലിക്കാന്‍ കമ്പനിയും തീരുമാനിച്ചതായാണ്‌ സൂചന. പുതിയ പരസ്യത്തില്‍ മുന്‍ ലോകസുന്ദരി ഐശ്വര്യ റായി ബച്ചനെ തന്നെ നായികയാക്കിയേക്കും. നേരത്തെ മഞ്‌ജുവിനെയും ആഷിനെയും ഒരുമിച്ചഭിനയിപ്പിച്ച്‌ പുതിയ പരസ്യം നിര്‍മ്മിക്കാനായിരുന്നത്രെ തീരുമാനം. മാറിയ സാഹചര്യത്തില്‍ മഞ്‌ജുവിനെ ഒഴിവാക്കാനാണ്‌ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.
പ്രസവത്തിനു ശേഷം ആഷിന്റെ മടങ്ങിവരവും കല്യാണ്‍ പരസ്യത്തിലൂടെയായിരുന്നു. ഇത്‌ പ്രേക്ഷകര്‍ക്ക്‌ വളരെ ഇഷ്‌ടപ്പെടുകയും ചെയ്‌തു. അതേസമയം, പരസ്യത്തില്‍ നിന്ന്‌ മഞ്‌ജുവിനെ ഒഴിവാക്കിയാല്‍ അത്‌ സിനിമയിലൂടെയുളള മടങ്ങിവരവിനെയും സ്വാധീനിച്ചേക്കാമെന്നാണ്‌ സൂചന.

No comments:

Post a Comment