Saturday, September 28, 2013

മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും ഇടയില്‍ എന്താണ്‌?

മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും ഇടയില്‍ എന്താണ്‌?

mangalam malayalam online newspaper
മമ്മൂട്ടിയും സുരേഷ്‌ഗോപിയും തമ്മില്‍ വര്‍ഷങ്ങളായി നല്ല ഉടക്കിലാണ്‌. എന്നാല്‍ ഇത്രകാലമായിട്ടും ഇക്കാര്യം മമ്മൂട്ടിയുടെ വായില്‍ നിന്ന്‌ വീണിട്ടില്ല. പക്ഷേ പലപ്പോഴും സുരേഷ്‌ഗോപി ഇതു പറഞ്ഞ്‌ മമ്മൂട്ടിക്കിട്ട്‌ നേരിട്ടല്ലാത്ത 'കുത്ത്‌' കൊടുക്കുകയും ചെയ്യുന്നുണ്ട്‌. അതേപോലൊരു സംഭവമാണ്‌ കഴിഞ്ഞ ദിവസം നടന്നത്‌.
തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ്‌ നടത്തിയ പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ്‌ സുരേഷ്‌ഗോപി താനും മമ്മൂട്ടിയും തമ്മില്‍ അത്ര രസത്തിലല്ല എന്ന്‌ പറഞ്ഞത്‌. എന്നാല്‍, പിണക്കത്തിനു കാരണം എന്തെന്നു പറഞ്ഞ്‌ സ്വയം ചെറുതാവാനില്ല എന്നും സുരേഷ്‌ഗോപി പറഞ്ഞതോടെ താനല്ല കുറ്റക്കാരനെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞുവയ്‌ക്കുകയും ചെയ്‌തു.
നേരത്തെ ഷാജി കൈലാസിന്റെ 'കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍' രണ്ടു താരങ്ങളും തമ്മിലുളള ഈഗോ പ്രശ്‌നം മൂലം മുടങ്ങുമെന്ന ഘട്ടത്തിലെത്തിയിരുന്നു. പിന്നീട്‌, തിരക്കഥയില്‍ മാറ്റംവരുത്താമെന്ന രഞ്‌ജിപ്പണിക്കറുടെ ഉറപ്പിന്‍മേലായിരുന്നു സിനിമ മുന്നോട്ടു പോയത്‌. ഇരുവരും തമ്മിലുളള രസമില്ലായ്‌മ കാരണം പഴശ്ശിരാജയിലെ 'കുങ്കനെ' സുരേഷ്‌ഗോപി പുറംകാല്‍ കൊണ്ട്‌ തട്ടിയെറിഞ്ഞിരുന്നു. സുരേഷ്‌ഗോപി ഓഫര്‍ നിരസിച്ചതോടെയാണത്രെ ശരത്‌കുമാറിന്‌ അവസരമൊരുങ്ങിയത്‌.
ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം പക്ഷേ കാരണമെന്താണ്‌? ഉത്തരം ഊഹാപോഹങ്ങള്‍ മാത്രം. 'പപ്പയുടെ സ്വന്തം അപ്പൂസി'ന്റെ ഷൂട്ടിംഗ്‌ നടക്കുന്ന അവസരത്തിലാണത്രെ ഉടക്കിനു വഴി തെളിഞ്ഞത്‌. സുരേഷ്‌ഗോപിക്ക്‌ വീട്ടിലേക്ക്‌ അത്യാവശ്യമായി പോകേണ്ടിവന്നു. അതേസമയം മമ്മുട്ടിയും മദ്രാസില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ കാറില്‍ വരാന്‍ തീരുമാനിച്ചു. സുരേഷിനെ താന്‍ വീട്ടിലെത്തിച്ചുകൊളളാമെന്ന്‌ മമ്മുട്ടി പറഞ്ഞത്‌ അനുസരിച്ച്‌ സുരേഷ്‌ഗോപിക്ക്‌ പ്ര?ഡക്ഷനില്‍ നിന്ന്‌ വിമാന ടിക്കറ്റും എടുത്തില്ല.
നല്ല റോഡും രാത്രിസമയവും, മമ്മൂട്ടി അമിതവേഗതയില്‍ കാര്‍ ചവിട്ടിവിടാന്‍ തുടങ്ങി. എന്നാല്‍, അമിതവേഗം സഹിക്കാന്‍ വയ്യാതെ പതുക്കെ ഓടിക്കാന്‍ സുരേഷ്‌ഗോപി പറഞ്ഞു. കുപിതനായ മമ്മൂട്ടി സുരേഷ്‌ഗോപിയെ വഴിയിലിറക്കിവിട്ടു. കോയമ്പത്തൂരിനടുത്ത്‌ പെരുവഴിയിലായിപ്പോയ താരം പിന്നീട്‌ ലോറിയില്‍ കയറിയാണത്രേ യാത്ര തുടര്‍ന്നത്‌.

No comments:

Post a Comment