Friday, September 27, 2013

ചൈനക്കാരന്റെ മൂക്ക്‌ നെറ്റിയിലാണ്‌!

ചൈനക്കാരന്റെ മൂക്ക്‌ നെറ്റിയിലാണ്‌

mangalam malayalam online newspaper
തമാശയല്ല, യഥാര്‍ഥ സംഭവമാണ്‌. ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലുളള ഒരു 22 കാരന്റെ മൂക്ക്‌ നെറ്റിയിലാണ്‌. ഈ മൂക്ക്‌ സ്വാഭാവികമായുളളതല്ല, ഡോക്‌ടര്‍മാര്‍ വളര്‍ത്തിയെടുക്കുന്നതാണ്‌, സമയമാവുമ്പോള്‍ പറിച്ചുനടാന്‍!
സിയാവോലിയാന്‍ എന്ന യുവാവിന്റെ നെറ്റിയിലാണ്‌ ഫൂസോയിലെ ഒരു ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ മൂക്ക്‌ വളര്‍ത്തുന്നത്‌. കഴിഞ്ഞ വര്‍ഷം നടന്ന ഒരു റോഡപകടത്തില്‍ സിയോവോലിയാന്റെ മൂക്കിനു ഗുരുതരമായി പരുക്കു പറ്റിയിരുന്നു. യഥാസമയത്ത്‌ ചികിത്സ തേടാത്തതു മൂലം അണുബാധയുണ്ടാവുകയും മൂക്ക്‌ ഒരുതരത്തിലും പഴയരീതിയിലാക്കാന്‍ കഴിയാതെ വരികയും ചെയ്‌തു.
എന്നാല്‍, ഡോക്‌ടര്‍മാര്‍ പരാജയപ്പെട്ട്‌ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. സിയോവോലിയാന്റെ നെറ്റിയില്‍ സ്‌കിന്‍ ടിഷ്യൂ എക്‌സ്പാന്‍ഡര്‍ വച്ച്‌ പുതിയ മൂക്ക്‌ വളര്‍ത്തിയെടുക്കാന്‍ തീരുമാനിക്കുകയും അത്‌ വിജയിക്കുകയും ചെയ്‌തു. മൂക്ക്‌ പൂര്‍ണവളര്‍ച്ചയെത്തിയ ശേഷം യഥാസ്‌ഥാനത്തേക്ക്‌ മാറ്റിവയ്‌ക്കാനാണ്‌ തീരുമാനം.

No comments:

Post a Comment