Friday, September 27, 2013

പൂര്‍ണഗര്‍ഭിണിയുടെ ഭാരോദ്വഹനം!

പൂര്‍ണഗര്‍ഭിണിയുടെ ഭാരോദ്വഹനം!

mangalam malayalam online newspaper
ഒരു പൂര്‍ണഗര്‍ഭിണിയുടെ ഭാരോദ്വഹനം ഇന്റര്‍നെറ്റിലെ ചൂടന്‍ ചര്‍ച്ചയാവുന്നു. ലോസ്‌ ഏഞ്ചലസിലുളള ലീ ആന്‍ എല്ലിസണ്‍ എന്ന 35 കാരിയുടെ പ്രവൃത്തിയാണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്‌. എട്ടരമാസം ഗര്‍ഭിണിയായ ഇവര്‍ ഭാരോദ്വഹനം ചെയ്യാനൊരുങ്ങുന്ന ചിത്രം ഫേസ്‌ബുക്കിലിട്ടതാണ്‌ ചര്‍ച്ചയ്‌ക്ക് കാരണമായിരിക്കുന്നത്‌.
എല്ലിസണിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്‌. എന്നാല്‍, ഇതൊന്നും അവരെ ബാധിച്ച മട്ടില്ല. ഗര്‍ഭം രോഗമല്ല എന്നും ശരീരത്തിന്റെ ശക്‌തി വര്‍ധിപ്പിക്കേണ്ട കാലമാണിതെന്നുമാണ്‌ എല്ലിസണ്‍ ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്ന കമന്റില്‍ പറയുന്നത്‌.
എന്നാല്‍, എല്ലിസണ്‍ ഗര്‍ഭസ്‌ഥശിശുവിന്റെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നും ഞെട്ടിപ്പിക്കുന്ന ചിത്രമാണിതെന്നുമാണ്‌ ഗര്‍ഭിണിയുടെ ഭാരോദ്വഹനത്തെ എതിര്‍ക്കുന്ന ഒരാള്‍ പറയുന്നത്‌. അതേസമയം, എല്ലിസണ്‍ സ്വന്തം കാര്യം നോക്കാതെ കുഞ്ഞിന്റെ ആരോഗ്യം മാത്രമാണ്‌ ശ്രദ്ധിക്കുന്നതെന്നാണ്‌ അനുകൂലിക്കുന്ന ഒരാളുടെ കമന്റ്‌. കുറച്ചു പോലും വ്യായാമം ചെയ്യാത്തവര്‍ക്കു മുന്നിലെ മാതൃകയാണവരെന്നും ഇയാള്‍ അഭിപ്രായപ്പെടുന്നു.

No comments:

Post a Comment